ഒമിക്രോണ്‍: യുഎസ്സിലും വൈറസ് സാന്നിധ്യം: നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു
അമേരിക്കയിലും ഒമിക്രോണ്‍ വൈറസ് വകഭേദം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നും കാലിഫോര്‍ണിയയില്‍ മടങ്ങിയെത്തിയ ആളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. നവംബര്‍ 22ന് എത്തിയ ഇയാള്‍ ഏഴുദിവസത്തിന് ശേഷം കോവിഡ് പോസിറ്റീവായി.…

അമേരിക്കയിലും ഒമിക്രോണ്‍ വൈറസ് വകഭേദം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നിന്നും കാലിഫോര്‍ണിയയില്‍ മടങ്ങിയെത്തിയ ആളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. നവംബര്‍ 22ന് എത്തിയ ഇയാള്‍ ഏഴുദിവസത്തിന് ശേഷം കോവിഡ് പോസിറ്റീവായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിക്കുന്നത്. നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ള ഇയാള്‍ ക്വാറന്റീനിലാണ്.
ഇന്ന് യുഎഇയിലും ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ആഫ്രിക്കയിൽ നിന്നും ഒരു അറബ് രാജ്യം വഴി വന്ന ആഫ്രിക്കൻ വനിതയ്ക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചതെന്നു ആരോഗ്യ പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. രണ്ടു ഡോസ് വാക്സീനും സ്വീകരിച്ചിരുന്ന ഇവർക്കു രോഗലക്ഷണങ്ങളുണ്ടായിരുന്നില്ലെന്നും നിരീക്ഷണത്തിനായി പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റിയതായും മന്ത്രാലയം അറിയിച്ചു. ദക്ഷിണാഫ്രിക്ക അടക്കം ഏഴു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യുഎഇ തിങ്കളാഴ്ച മുതൽ പ്രവേശനവിലക്കേർപ്പെടുത്തിയിട്ടുണ്ട്.