
ഒമിക്രോൺ ഇന്ത്യയിലും; രണ്ട് പേർക്ക് രോഗബാധ സ്ഥിരീകരിച്ചു
December 2, 2021കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചു. കർണാടകയിൽ നിന്നുള്ള രണ്ട് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 66 വയസ്സും 46 വയസ്സുമുള്ള രണ്ട് പുരുഷന്മാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും ആശങ്കയുടെ സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.പത്ത് പേരുടെ പരിശോധനഫലം കൂടി പുറത്ത് വരാനുണ്ട്. ഇവരുമായി സമ്പര്‍ക്കത്തില്‍ ഉള്ള എല്ലാവരും നിരീക്ഷണത്തില്‍.