വ​യ​നാ​ട്ടി​ലെ കു​റു​ക്ക​ൻ​മൂ​ല​യി​ൽ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി ; ജനം ഭീതിയിൽ

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ലെ കു​റു​ക്ക​ൻ​മൂ​ല​യി​ൽ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി. ബു​ധ​നാ​ഴ്ച രാ​ത്രി ഇ​റ​ങ്ങി​യ ക​ടു​വ വ​ള​ർ​ത്തു​മൃ​ഗ​ത്തെ കൊ​ന്നു. പു​തി​യി​ടം വ​ട​ക്കു​മ്പാ​ട​ത്ത് ജോ​ണി​ന്‍റെ പ​ശു​വി​നെ​യാ​ണ് കൊ​ന്ന​ത്. സ​മീ​പ പ്ര​ദേ​ശ​ത്ത് നി​ന്ന് ഒ​രു…

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ലെ കു​റു​ക്ക​ൻ​മൂ​ല​യി​ൽ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി. ബു​ധ​നാ​ഴ്ച രാ​ത്രി ഇ​റ​ങ്ങി​യ ക​ടു​വ വ​ള​ർ​ത്തു​മൃ​ഗ​ത്തെ കൊ​ന്നു. പു​തി​യി​ടം വ​ട​ക്കു​മ്പാ​ട​ത്ത് ജോ​ണി​ന്‍റെ പ​ശു​വി​നെ​യാ​ണ് കൊ​ന്ന​ത്. സ​മീ​പ പ്ര​ദേ​ശ​ത്ത് നി​ന്ന് ഒ​രു ആ​ടി​നെ കാ​ണാ​താ​യെന്നും റിപ്പോർട്ടുണ്ട്. ബുധാനഴ്ച പുലര്‍ച്ചെ കുറുക്കന്‍മൂലയില്‍ ഒരു ആടിനെ കടുവ വകവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് സമീപ പ്രദേശത്തേക്ക് കടുവ മാറി സാന്നിധ്യം അറിയിച്ചതും പശുവിനെ കൊല്ലുന്ന നിലയുണ്ടായതും.

ജനവാസ മേഖലയിലാണ് ഇന്ന് കടുവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. ഇന്നലെ വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കാല്‍പാടുകള്‍ കണ്ടെത്തിയിരുന്നു. കടുവയെ പിടികൂടാന്‍ വനം വകുപ്പ് കൂടുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് കാത്തിരിക്കുമ്പോഴും കൂട്ടില്‍ കയറാതെ അലഞ്ഞ് നടക്കുകയാണ് കടുവ. ഇതോടെ നേരത്തെ കൂട്ടില്‍ കയറിയിട്ടുള്ള കടുവയാണ് ഇതെന്ന് ആഭ്യൂഹവും ശക്തമാണ്.അ​തേ​സ​മ​യം, ക​ടു​വ​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യു​ള്ള തീ​വ്ര​ശ്ര​മം ന​ട​ന്നു​വ​രി​ക​യാ​ണ്. ചൊ​വ്വാ​ഴ്ച മു​ത​ൽ ര​ണ്ട് കു​ങ്കി​യാ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ക​ടു​വ​യ്ക്ക് വേ​ണ്ടി തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. പ​ക​ൽ​വെ​ളി​ച്ച​ത്തി​ൽ ക​ണ്ടെ​ത്തി​യാ​ൽ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടി ശു​ശ്രൂ​ഷി​ക്കാ​നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story