
വരാപ്പുഴ ബിജെപി ഹര്‍ത്താലില്‍ വ്യാപക അക്രമം
April 10, 2018പറവൂര്‍; പോലീസ് കസ്റ്റഡിയില്‍ യുവാവ് മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. പറവൂര്‍- വാരപ്പുഴ മേഖലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിലും റോഡ് ഉപരോധത്തിലുമാണ് അനിഷ്ടസംഭവങ്ങള്‍ അരങ്ങേറിയത്. ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധം തുടങ്ങി അധികം വൈകാതെ തന്നെ അക്രമസംഭവങ്ങള്‍ രൂക്ഷമായെങ്കിലും ഇവരെ നിയന്ത്രിക്കാനോ നീക്കാനോ ആവശ്യമായത്ര പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നില്ല. വാരാപ്പുഴ സ്റ്റേഷന് സുരക്ഷ ഒരുക്കുന്ന ചുമതലയിലായിരുന്നു പോലീസുദ്യോഗസ്ഥരെല്ലാം.