ശമ്പളത്തോടെയുള്ള അവധി വേണ്ട, സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി; സർക്കാർ ഇന്നുതന്നെ ഉത്തരവിറക്കണം

ശമ്പളത്തോടെയുള്ള അവധി വേണ്ട, സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി; സർക്കാർ ഇന്നുതന്നെ ഉത്തരവിറക്കണം

March 28, 2022 0 By Editor

തിരുവനന്തരപുരം: സർക്കാർ ജീവനക്കാരുടെ പണിമുടക്ക് തടഞ്ഞ് ഹൈക്കോടതി. ജീവനക്കാരെല്ലാവരും ഉടൻ ജോലിയിൽ പ്രവേശിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. പണിമുടക്ക് വിലക്ക് ഇതുസംബന്ധിച്ച ഉത്തരവ് ഇന്ന് തന്നെ പുറത്തിറക്കണമെന്ന് സർക്കാരിനും കോടതി നിർദ്ദേശം നൽകി. തിരുവന്തപുരം സ്വദേശിയായ അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.

സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കരുതെന്ന് ജീവനക്കാരുടെ സർവീസ് ചട്ടങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടയാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് ശരിയായ രീതിയല്ലെന്നും കോടതി വിമർശിച്ചു. തുടർന്നാണ് സർക്കാർ ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് തടഞ്ഞുകൊണ്ട് അടിയന്തരമായി ഇന്നു തന്നെ ഉത്തരവിറക്കാൻ സർക്കാരിന് നിർദേശം നൽകിയത്.