തെന്നിന്ത്യൻ നടൻ യാഷ് നായകനായ കെജിഎഫ് ചാപ്റ്റർ 2ന്റെ ജൈത്രയാത്ര തുടരുന്നു. ഏപ്രിൽ 14നാണ് സിനിമ റിലീസ് ചെയ്തത്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ചിത്രം ആർഅർആറിന്റെ ബോക്സ് ഓഫീസ് വരുമാനമായ 1127.65 കോടി രൂപ മറികടന്നു. കെജിഎഫ് 2 നാലാം ആഴ്ചയിലേക്ക് കടന്നതോടെ ആകെ കളക്ഷൻ 1169.71 കോടി രൂപ നേടി.

യാഷ് അഭിനയിച്ച ചിത്രം റിപ്പോർട്ടുകൾ പ്രകാരം ബോക്സ് ഓഫീസിൽ രാജമൗലി ചിത്രത്തിനെ പിന്തള്ളി എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി മാറി. വിനോദ വ്യവസായ ട്രാക്കർ മനോബാല വിജയബാലന്റെ അഭിപ്രായത്തിൽ കെജിഎഫ് 2 2022ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രവും എക്കാലത്തെയും ഏറ്റവും ഉയർന്ന മൂന്നാമത്തെ ചിത്രവും ആയി മാറി.

തമിഴ്നാട്ടിൽ 100 കോടി കളക്ഷൻ നേടുന്ന ആദ്യ കന്നഡ ചിത്രമായും ഇത് മാറി. സിനിമയുടെ ഹിന്ദി പതിപ്പും ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർക്കുകയാണ്. ഇതുവരെ 400 കോടിയിലധികം രൂപ നേടി.

Leave a Reply

Your email address will not be published.