ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് 16 സ്കൂൾ വിദ്യാർത്ഥികൾ ആശുപത്രിയിൽ: ഭക്ഷ്യവിഷബാധയെന്ന് സംശയം
വയനാട്: നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് 16 വിദ്യാർഥികളെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലുള്ള എല്ലാവരുടേയും…

വയനാട്: നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. ആരോഗ്യനില മോശമായതിനെ തുടർന്ന് 16 വിദ്യാർഥികളെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലുള്ള എല്ലാവരുടേയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി ഉടൻ ജോയിൻ ചെയ്യൂ
നല്ലൂർനാട്ടിലെ അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ താമസിച്ചു പഠിക്കുന്ന കുട്ടികൾക്കാണ് ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. അസംബ്ലി നടന്ന സമയത്ത് കുട്ടികൾ തല കറങ്ങി വീഴുകയായിരുന്നു. കുട്ടിൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാൻ എന്താണ് കാരണമെന്ന് ഡോക്ടർമാർ പരിശോധിക്കുന്നുണ്ട്. സ്കൂളിലുണ്ടാക്കിയ പ്രഭാത ഭക്ഷണം കഴിച്ച മറ്റ് കുട്ടികൾക്ക് പ്രശ്നങ്ങളൊന്നുമില്ല. ഞായറാഴ്ച വീടുകളിൽ നിന്നും കൊണ്ടുവന്ന പലഹാരം കുട്ടികൾ ഒരുമിച്ച് കഴിച്ചതാണ് പ്രശ്നമായതെന്നും പരിശോധിക്കുന്നുണ്ട്. ഭക്ഷ്യ വിഷബാധയാണോ എന്നതിലും വ്യക്തത വരുത്തും.