Begin typing your search above and press return to search.
‘ഹോട്ടലിൽ സർവീസ് ചാർജ് വേണ്ട; മറ്റു പേരുകളിലും തുക പിരിക്കരുതെന്ന് ഉത്തരവിറക്കി
ഹോട്ടലുകളിലും റസ്റ്ററന്റുകളിലും സർവീസ് ചാർജ് ഈടാക്കുന്നതു വിലക്കി ഉത്തരവ്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് ഉത്തരവിറക്കിയത്. മറ്റൊരു പേരിലും തുക പിരിക്കാൻ പാടില്ല. സർവീസ് ചാർജ് ഈടാക്കിയാൽ നീക്കണമെന്ന് ഉപഭോക്താവിന് ആവശ്യപ്പെടാമെന്നും ഉത്തരവിലുണ്ട്.
ഭക്ഷണത്തിന്റെ ബില്ലിൽ കൂട്ടിച്ചേർത്തും സർവീസ് ചാർജ് ഈടാക്കരുത്. ഇത്തരം നീക്കങ്ങൾ ശ്രദ്ധയില്‍പെട്ടാൽ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ നിർദേശ പ്രകാരം 1915 എന്ന നമ്പറിൽ നാഷനൽ കൺസ്യൂമർ ഹെൽപ്പ് ലൈനിൽ പരാതിപ്പെടാനാണു നിർദേശം.
ഇത്തരം നിയമലംഘനങ്ങൾ ഉപഭോക്തൃ കമ്മിഷനിലും റിപ്പോര്‍ട്ട് ചെയ്യാം. സർവീസ് ചാര്‍ജ് നിർബന്ധമില്ലെന്ന കാര്യം ഹോട്ടലുകൾ ഉപഭോക്താക്കളെ അറിയിക്കണമെന്നും മാർഗരേഖയിലുണ്ട്. ഉപഭോക്താക്കൾക്കു സ്വന്തം താൽപര്യപ്രകാരം നൽകാവുന്നതാണു സർവീസ് ചാർജെന്നാണു നിർദേശത്തിലുള്ളത്.
Next Story