നടി ആക്രമണ കേസ്​: ജാമ്യം റദ്ദാക്കണമെന്ന ഹരജിയിൽ ദിലീപിന്​ നോട്ടീസ്​

കൊച്ചി: നടി ആക്രമണ കേസിലെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് നൽകിയ ഹരജിയിൽ നടൻ ദിലീപിന്​ ഹൈകോടതിയുടെ നോട്ടീസ്​. സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കരുതെന്നുമുള്ള വ്യവസ്ഥകളോടെ നേരത്തേ ദിലീപിന് ഹൈകോടതി ജാമ്യം അനുവദിച്ചെങ്കിലും സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകൾ നശിപ്പിച്ചതിനും തുടരന്വേഷണത്തിൽ തെളിവ്​ ലഭിച്ചെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിലാണ്​ ജസ്‌റ്റിസ് ഡോ. കൗസർ എടപ്പഗത്ത്​ നോട്ടീസ്​ അയച്ച് ഉത്തരവായത്​.

നേരത്തേ ഇതേ ആവശ്യമുന്നയിച്ച് ക്രൈംബ്രാഞ്ച് വിചാരണ കോടതിയിൽ നൽകിയ ഹരജി തള്ളിയിരുന്നു. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്. വിപിൻലാൽ, ദാസൻ, സാഗർ വിൻസെന്റ്, ഡോ. ഹൈദരാലി, ശരത്, ജിൻസൻ തുടങ്ങി പത്തോളം സാക്ഷികളെ ദിലീപ് സ്വാധീനിച്ചെന്ന് ഹരജിയിൽ ആരോപിക്കുന്നു.

മാത്രമല്ല, ദിലീപിന്റെയും കുടുംബാംഗങ്ങളുടെയും ഫോണുകളിലെ നിർണായക വിവരങ്ങൾ നശിപ്പിച്ചതിനും തെളിവുകളുണ്ട്. ഇവയൊക്കെ ശരിയായി വിലയിരുത്താതെയാണ് വിചാരണ കോടതി ഹരജി തള്ളിയതെന്ന് ക്രൈംബ്രാഞ്ചിന്റെ ഹരജിയിൽ പറയുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story