
ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചു; കോഴിക്കോട് ഇലക്ടിക് സ്‌ക്കൂട്ടര്‍ ഷോറൂമില്‍ തീപിടിത്തം
August 31, 2022കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം. വയനാട് റോഡിലെ ഷോറൂമിലാണ് തീപിടിത്തം ഉണ്ടായത്. ചാർജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ചായിരുന്നു അപകടമെന്നാണ് വിവരം. അപകടത്തില്‍ 10 സ്‌ക്കൂട്ടറുകള്‍ കത്തിനശിച്ചു. ഉടന്‍ അഗ്നി ശമന സേനയെത്തി തീയണച്ചു. മറ്റ് നാശനഷ്ടങ്ങള്‍ കണക്കാക്കി വരികയാണ്