കാനഡയില്‍ കത്തിയാക്രമണം: 10 മരണം; 15 പേര്‍ക്ക് പരിക്ക്, രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍

കാനഡയിൽ 10 പേരെ കുത്തിക്കൊന്നു ; 15 പേര്‍ക്ക് പരിക്ക്, രണ്ട് പ്രതികള്‍ക്കായി തിരച്ചില്‍

September 5, 2022 0 By Editor

റെജൈന: കാനഡയെ ഞെട്ടിച്ച് കത്തിക്കുത്ത്. സസ്‌കാച്വാന്‍ പ്രവിശ്യയില്‍ രണ്ട് അക്രമികള്‍ നടത്തിയ കത്തിക്കുത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെയാണ് ആക്രമണം. വെല്‍ഡണിലും ജെയിംസ് സ്മിത്ത് ക്രീ നാഷണലിലായി 13 ഇടങ്ങളിലാണ് ആക്രമണം നടന്നത്. അക്രമികളെ തിരിച്ചറിഞ്ഞുവെങ്കിലും ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്ന് കനേഡിയന്‍ പോലീസ് പറയുന്നു.

ഡാമിയന്‍ സാന്‍ഡേഴ്‌സണ്‍ (31), മൈല്‍സ് സാന്‍ഡേഴ്‌സണ്‍ (30) എന്നിവരാണ് ആക്രമണം നടത്തിയത്. കറുത്ത വാഹനത്തിലെത്തിയ ഇവര്‍ ഗ്രാമങ്ങളിലൂടെ ചുറ്റികറങ്ങിയാണ് ആളുകളെ ആക്രമിച്ചത്. തുടര്‍ന്ന് രക്ഷപ്പെട്ട ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ആക്രമണം ഭയാനകവും ഹൃദയഭേദകവുമാണെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രതികരിച്ചു. ജെയിംസ് സ്മിത്ത് ക്രീ സ്മിത്ത് നാഷണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.