കോഴിക്കോട് കൗസര്‍ കുഴിമന്തി കടയില്‍ നിന്ന് അമിതനിറം ചേര്‍ത്ത കോഴിയിറച്ചി പിടിച്ചെടുത്തു
കോഴിക്കോട്: കോഴിക്കോട്ട് കുഴിമന്തി കടയിൽനിന്ന് കൃത്രിമനിറം ചേർത്ത കോഴിയിറച്ചി പിടിച്ചെടുത്തു. ഗാന്ധി റോഡിൽ പ്രവർത്തിക്കുന്ന കൗസർ കുഴിമന്തി എന്ന കടയിൽനിന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഇറച്ചി…

കോഴിക്കോട്: കോഴിക്കോട്ട് കുഴിമന്തി കടയിൽനിന്ന് കൃത്രിമനിറം ചേർത്ത കോഴിയിറച്ചി പിടിച്ചെടുത്തു. ഗാന്ധി റോഡിൽ പ്രവർത്തിക്കുന്ന കൗസർ കുഴിമന്തി എന്ന കടയിൽനിന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ ഇറച്ചി പിടിച്ചെടുത്തത്. അൽഫാം പാകം ചെയ്യാനായി തയാറാക്കിയ 20 കിലോ കോഴിയിറച്ചിയാണ് പിടികൂടിയത്.
വൃത്തിഹീനമായ ഫ്രീസറിൽ കണ്ട ഭക്ഷണസാധനങ്ങളും നശിപ്പിച്ചു. ചിക്കൻ സൂക്ഷിച്ചിരുന്ന ഫ്രീസർ ഏത് നിമിഷവും അണുബാധ ഉണ്ടാകാവുന്ന വിധത്തിൽ വൃത്തിഹീനമായിരുന്നു. ഫ്രീസർ, പിടികൂടിയ ഭക്ഷണസാധനങ്ങളുടെ സാമ്പിൾ തുടങ്ങിയവ വിശദപരിശോധനയ്ക്ക് അയക്കും. കൗസർ കുഴിമന്തി മുൻപും വീഴ്ച വരുത്തിയിരുന്നതായി ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.