യുവതിയെ ഭർത്താവിന്റെ കൺമുൻപിൽ കൂട്ടബലാത്സംഗം ചെയ്‌ത് ആറംഗ സംഘം

ജാർഖണ്ഡിലെ പലമു ജില്ലയിൽ 22 വയസ്സുകാരിയെ ഭർത്താവിന്റെയും ബന്ധുവിന്റെയും മുൻപിൽ വച്ച് ആറംഗ സംഘം കൂട്ടബലാത്‌സംഗത്തിന് ഇരയാക്കി . കഴിഞ്ഞ ശനിയാഴ്‌ച രാത്രി സത്ബർവ പൊലീസ് സ്റ്റേഷൻ…

ജാർഖണ്ഡിലെ പലമു ജില്ലയിൽ 22 വയസ്സുകാരിയെ ഭർത്താവിന്റെയും ബന്ധുവിന്റെയും മുൻപിൽ വച്ച് ആറംഗ സംഘം കൂട്ടബലാത്‌സംഗത്തിന് ഇരയാക്കി . കഴിഞ്ഞ ശനിയാഴ്‌ച രാത്രി സത്ബർവ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഭർത്താവിന്റെ ബന്ധുക്കളുമായി വഴക്കിട്ട യുവതി ശനിയാഴ്‍ച രാത്രി തന്റെ വീട്ടിലേക്കു പിണങ്ങി പോകുകയായിരുന്നു. ഭാര്യയെ അനുനയിപ്പിക്കാനായി ഭർത്താവും ബന്ധുവും ബൈക്കിൽ പുറകേ ചെന്നുവെങ്കിലും ഭർത്താവിനൊപ്പം മടങ്ങാൻ യുവതി തയാറായില്ല. രാത്രി എട്ടുമണിയോടെ സത്ബർവ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വിജനമായ പ്രദേശത്തു വച്ചാണ് യുവതിയെ ഭർത്താവും ബന്ധുവും കണ്ടെത്തിയത്.

ഭാര്യയെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുന്നതിനിടെ ബൈക്കുകളിൽ എത്തിയ ആറംഗം സംഘം തന്നെയും ബന്ധുവിനെയും ക്രൂരമായി ആക്രമിച്ചുവെന്നും ഭാര്യയെ തൊട്ടടുത്തുള്ള ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് മണിക്കൂറുകളോളം ക്രൂരമായി ബലാത്സംഗം ചെയ്‌തുവെന്നും യുവതിയുടെ ഭർത്താവ് നൽകിയ പരാതിയിൽ പറയുന്നു.

സാരമായി പരുക്കേറ്റ അതിജീവിതയുടെ ഭർത്താവിനെ വഴിയിൽ ഉപേക്ഷിച്ച് ,നാല് മണിക്കൂറുകൾക്ക് ശേഷം യുവതിയെയും ഭർത്താവിന്റെ ബന്ധുവിനെയും ബൈക്കിൽ കടത്തി കൊണ്ടുപോകാനായി പ്രതികൾ ശ്രമിച്ചു. ഇതിനിടെ ഇടുങ്ങിയ വഴിയിൽ വച്ച് ഒരു കാർ എതിരെ വന്നതാണ് യുവതിക്കും ബന്ധുവിനും രക്ഷയായതെന്നു പൊലീസ് പറയുന്നു. കഷ്‌ടിച്ച് ഒരു വാഹനത്തിനു മാത്രം കടന്നു പോകാനുള്ള വഴിയിൽ ആറംഗ സംഘം കുടുങ്ങിയതോടെ യുവതി ഉച്ചത്തിൽ നിലവിളിച്ചു. പ്രദേശവാസികൾ സഹായത്തിന് എത്തിയതോടെ പ്രതികൾ യുവതിയെയും ബന്ധുവിനെയും ഉപേക്ഷിച്ചു കടന്നതായും യുവതിയുടെ ഭർത്താവ് മൊഴി നൽകി. കേസിലെ മുഴുവൻ പ്രതികളെയും പിടികൂടിയതായി സത്ബർവ പൊലീസ് അറിയിച്ചു.

6 men gang-rape 22-year-old woman in front of her husband in Jharkhand

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story