‘ജനഹിതം നിറവേറ്റാനായില്ല’; അധികാരമേറ്റ് 45-ാം ദിവസം, ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു

‘ജനഹിതം നിറവേറ്റാനായില്ല’; അധികാരമേറ്റ് 45-ാം ദിവസം, ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു

October 20, 2022 0 By Editor

 പാരീസ്: അധികാരമേറ്റ് 45-ാം ദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചു.  പ്രധാനമന്ത്രി പദത്തിലെത്തിയതിനു പിന്നാലെ നടപ്പാക്കിയ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെ തുടര്‍ന്നാണ് ലിസ് ട്രസിന്റെ രാജി.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനവും ലിസ് രാജിവച്ചു. തന്നെ ഏൽപ്പിച്ച ദൗത്യം നിറവേറ്റാനായില്ലെന്നും ഒരാഴ്‌ചയ്‌ക്കകം പുതിയ നേതാവിനെ തെരഞ്ഞെടുക്കുമെന്നും ലിസ് ട്രസ് അറിയിച്ചു. ബ്രിട്ടന്റെ മൂന്നാം വനിതാ പ്രധാനമന്ത്രിയാണ് ലിസ്. ധനമന്ത്രി ക്വാസി ക്വാര്‍ട്ടേങിനെ മന്ത്രിസഭയില്‍ നിന്നും കഴിഞ്ഞയാഴ്ച പുറത്താക്കിയിരുന്നു. ആഭ്യന്തര വകുപ്പ് സെക്രട്ടറിയായിരുന്ന ഇന്ത്യന്‍ വംശജ സുവെല്ല ബ്രാവര്‍മാനും സ്ഥാനമൊഴിഞ്ഞിരിന്നു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ രാജിവയ്ക്കുന്ന നാലാമത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. പുതിയ സാമ്പത്തിക നയങ്ങളും നികുതി നയങ്ങളും ബ്രിട്ടണ് ഗുണംചെയ്യില്ലെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മന്ത്രിമാരും എംപിമാരും ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിച്ചിരുന്നു