എൽദോസ് കേസിൽ പരാതിക്കാരിയെന്ന പേരിൽ ചിത്രം പ്രചരിപ്പിച്ചു; യുവനടി പരാതി നൽകി

‘എൽദോസ് കേസിൽ തന്റെ ചിത്രം പ്രചരിപ്പിച്ചു’; പരാതിയുമായി യുവനടി

October 20, 2022 0 By admin

കൊച്ചി: പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനക്കേസിലെ പരാതിക്കാരിയെന്ന പേരിൽ തന്‍റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചെന്ന പരാതിയുമായി യുവനടി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് നടി പരാതി നൽകിയിരിക്കുന്നത്.

നടിയുടെ പരാതിയിൽ പാലാരിവട്ടം പൊലീസും സൈബർ സെല്ലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജപ്രചാരണം നടത്തുന്ന സോഷ്യൽ മീഡിയ അക്കൗണ്ട് നിരീക്ഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു. ഇവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം എൽദോസിന് മുൻകൂർ ജാമ്യം ലഭിച്ചതിൽ സങ്കടമുണ്ടെന്ന് പരാതിക്കാരി പറഞ്ഞു. പരാതിയിൽ ഉറച്ചുനിൽക്കുന്നുവെന്നും, നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും പരാതിക്കാരി പറഞ്ഞു. അതേസമയം, കേസുമായി ബന്ധപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എം.എൽ.എ കെ.പി.സി.സിക്ക് വിശദീകരണം നൽകി. താൻ നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും എൽദോസ് വിശദീകരിച്ചു. പിആർ ഏജൻസിയിലെ ജീവനക്കാരി എന്ന നിലയിലാണ് താൻ യുവതിയെ പരിചയപ്പെട്ടതെന്നും അവർക്കെതിരെ നിരവധി കേസുകൾ ഉണ്ടെന്നും എൽദോസ് ആവർത്തിച്ചു.