
മരിച്ച പിതാവിനെ തിരിച്ചുകൊണ്ടുവരാന്‍ നരബലി ശ്രമം; കൊല്ലാന്‍ ശ്രമിച്ചത് രണ്ടുമാസം പ്രായമായ കുഞ്ഞിനെ
November 12, 2022ന്യൂഡല്‍ഹി: മരിച്ചുപോയ പിതാവിനെ തിരികെകൊണ്ടുവരാന്‍ രണ്ടുമാസം പ്രായമായ കുട്ടിയെ നരബലി നടത്താന്‍ ശ്രമം. സൗത്ത് ഡല്‍ഹിയിലെ കൈലാഷ് മേഖലയിലാണ് സംഭവം. സമയോചിതമായ ഇടപെടലിലൂടെ കുട്ടിയെ പോലീസ് രക്ഷപ്പെടുത്തി. നരബലിക്ക് ശ്രമിച്ച സ്ത്രീയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
ഒരു ദിവസം മുമ്പ് തട്ടിക്കൊണ്ടുവന്ന കുട്ടിയെയാണ് യുവതി ബലിനല്‍കാന്‍ ശ്രമിച്ചത്. മരിച്ചുപോയ പിതാവിനെ തിരിച്ചുകൊണ്ടുവരാന്‍ വേണ്ടിയാണ് താന്‍ നരബലി നടത്താന്‍ തീരുമാനിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു.
Senseless move. At least in the field of Art and Education only qualified people should be appointed so that they can share their wisdom and experience with the students which will be and asset to the students community.