വിവാഹത്തലേന്ന് കൂട്ടത്തല്ല്; വധുവിന്‍റെ അച്ഛനടക്കം 30 പേര്‍ക്ക് പരിക്ക്
രുവനന്തപുരം: ബാലരാമപുരത്ത് വിവാഹ വീട്ടില്‍ കൂട്ടത്തല്ല്. വധുവിന്‍റെ അച്ഛന്‍ ഉള്‍പ്പെടെ മുപ്പതിലേറെ പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി ഏഴരയോടെയാണു സംഭവം. വിവാഹത്തലേന്ന് നടത്തിയ സൽക്കാരത്തിനിടെയാണ് കയ്യാങ്കളിയുണ്ടായത്. പരുക്കേറ്റവരെ…

രുവനന്തപുരം: ബാലരാമപുരത്ത് വിവാഹ വീട്ടില്‍ കൂട്ടത്തല്ല്. വധുവിന്‍റെ അച്ഛന്‍ ഉള്‍പ്പെടെ മുപ്പതിലേറെ പേര്‍ക്ക് പരുക്കേറ്റു. ശനിയാഴ്ച രാത്രി ഏഴരയോടെയാണു സംഭവം. വിവാഹത്തലേന്ന് നടത്തിയ സൽക്കാരത്തിനിടെയാണ് കയ്യാങ്കളിയുണ്ടായത്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വിവാഹത്തിന് ക്ഷണിക്കാത്ത സമീപവാസിയായ യുവാവ് വീട്ടിലേക്കു വരികയും സമ്മാനമായി പണം വാഗ്ദാനം ചെയ്യുകയുമുണ്ടായി. എന്നാൽ, കുടുംബം പണം നിഷേധിച്ചു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് കയ്യാങ്കളിയിലെത്തിയത്. പൊലീസ് എത്തിയാണ് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചത്. യുവാവിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
മുൻപ് വധുവിന്റെ സഹോദരനെ മർദിച്ച കേസിൽ ഇയാളെ പൊലീസ് പിടികൂടിയിരുന്നു. അതിനാൽ ഇയാളുടെ വീട്ടിൽ ക്ഷണക്കത്തു നൽകിയിരുന്നില്ലെന്നു ബന്ധുക്കൾ പറഞ്ഞു.