
യുവാവ് തെന്നിവീണ് മരിച്ചെന്ന് മൊഴി, തലയിലെ മുറിവില്‍ സംശയം; കൊലപാതകമെന്ന് തെളിയിച്ച് പൊലീസ്, സഹോദരന്‍ അറസ്റ്റില്‍
December 14, 2022തൊടുപുഴ: ജയേഷിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. തെന്നിവീണ് തലയ്ക്ക് പരിക്കേറ്റെന്നു പറഞ്ഞ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ മരണമാണ് കൊലപാതകമാണെന്ന് പൊലീസ് തെളിയിച്ചത്. മരക്കൊമ്പ് കൊണ്ടുള്ള സഹോദരന്റെ അടിയേറ്റാണ് ഈസ്റ്റ് കലൂര്‍ മലേക്കാവ് തഴുവംചിറയില്‍ ജയേഷ് തങ്കപ്പന്‍ (42) മരിച്ചതെന്ന് പൊലീസ് പറയുന്നു.സംഭവത്തില്‍ സഹോദരന്‍ സുമേഷ് തങ്കപ്പനെ (27) പൊലീസ് അറസ്റ്റ് ചെയ്തു.
അവിടെ നിന്നു കോട്ടയം മെഡിക്കല്‍ കോളജിലേക്കും മാറ്റി. ഏഴാം ദിവസം ജയേഷ് മരിച്ചു. ഇന്‍ക്വസ്റ്റ് നടത്തിയ തൊടുപുഴ എസ്‌ഐ സലീമിനുണ്ടായ സംശയമാണ് കൊലപാതകം തെളിയിച്ചത്.
തലയിടിച്ചു വീണെന്ന് പറഞ്ഞ സ്ഥലം നിരപ്പായ പ്രദേശമായിരുന്നു. തലയിലെ മുറിവിന്റെ സ്വഭാവം ഇതുമായി ചേര്‍ന്നു പോകുന്നുണ്ടായിരുന്നില്ലെന്നു പൊലീസ് കണ്ടെത്തി. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുമായി ബന്ധപ്പെട്ടപ്പോള്‍ മരണകാരണം തലയ്‌ക്കേറ്റ അടിയാണെന്നു വ്യക്തമാവുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സഹോദരനിലേക്ക് എത്തിയത്.