
സ്വര്‍ണവില വീണ്ടും 40,000 കടന്നു; രണ്ടാഴ്ചക്കിടെ വര്‍ധിച്ചത് 1000ലധികം രൂപ
December 14, 2022കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 40,000 കടന്നു. 40240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് പവന് 400 രൂപയാണ് വര്‍ധിച്ചത്.
ഗ്രാമിന്റെ വില 5000 രൂപ കടന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 50 രൂപയാണ് വില വര്‍ധിച്ചത്. 5030 രൂപയായാണ് ഉയര്‍ന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 39,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചക്കിടെ 1240 രൂപയാണ് വര്‍ധിച്ചത്.