
പതിനാറാമത്തെ വയസില്‍ ഭാര്യയെ പോലെ ജീവിച്ചു: മുന്‍കാമുകന്മാരെ കുറിച്ച് നടി കങ്കണ റണാവത്ത്
December 15, 2022ഹിന്ദി സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും ചലച്ചിത്ര നിർമ്മാതാവുമാണ് കങ്കണ റണാവത്ത്. സ്ത്രീ കേന്ദ്രീകൃത സിനിമകളിലെ മികച്ച അഭിനയത്തിന് ഒരുപാട് പ്രശംസകൾ നേടിയെടുത്ത നടിയാണ് താരം. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ഓരോ സിനിമയിലും സെലക്ട് ചെയ്യുന്നത്. വളരെ സെലക്ടീവ് ആയാണ് താരം അഭിനയിക്കുന്നത് എങ്കിലും ഒട്ടനവധി ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. തുടക്കം മുതൽ ഇതുവരെയും അഭിനയ മികവ് താരം പ്രകടിപ്പിച്ചു.
ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളായി താരത്തെ കണക്കാക്കപ്പെടുന്നു. നാല് ദേശീയ ചലച്ചിത്ര അവാർഡുകളും അഞ്ച് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള താരം ഫോർബ്സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയിൽ ആറ് തവണ ഇടം നേടിയിട്ടുണ്ട്. അതിനപ്പുറം 2020-ൽ ഇന്ത്യാ ഗവൺമെന്റ് അവരെ രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകുകയും ചെയ്തു.
2006 മുതൽ സിനിമ അഭിനയം മേഖലയിൽ താരം സജീവമാണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും താരം അവതരിപ്പിച്ചത്. ഒന്നിനൊന്നു മികച്ച വേഷങ്ങൾ താരം കരിയറിൽ ഉടനീളം അവതരിപ്പിച്ചു
ഇപ്പോഴും താരം സിനിമയിൽ സജീവമാണ്. ഇതിനോടകം താരത്തെ കുറിച്ച് ഒരുപാട് പ്രണയ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ടിട്ടുണ്ട്. ഗാങ്സ്റ്റർ എന്ന സിനിമ കൊണ്ട് പ്രശസ്തി പ്രചരിച്ചത് പോലെ തന്നെ ആ സമയത്ത് ആദിത്യ പഞ്ഞോളി താരത്തിന്റെ ജീവിതത്തിലേക്ക് കടന്നു വരികയും ഒരുമിച്ച് പല വേദികളിലും പ്രത്യക്ഷപ്പെടുകയും ചെയ്തു. പക്ഷെ പിന്നീട് ആദിത്യ നെ കുറിച്ച് ഗുരുതര ആരോപണങ്ങളാണ് താരം ഉന്നയിച്ചത്.
തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചു താരം പരാതിയായി പറഞ്ഞിരുന്നത്. പക്ഷേ ആദിത്യൻ പറഞ്ഞത് ദമ്പതിമാരെ പോലെയാണ് ഞങ്ങൾ ജീവിച്ചത് എന്നായിരുന്നു. ഇതിനുശേഷം താരം പിന്നീട് ഇഷ്ടത്തിലായത് അധ്യയൻ സുമനുമായിട്ടായിരുന്നു. ഒരു വർഷത്തിനുള്ളിൽ പിരിഞ്ഞ ഇദ്ദേഹത്തെക്കുറിച്ചും കങ്കണത്തിൽ ഉന്നയിച്ചത് മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചു എന്നും ഉപദ്രവിച്ചു എന്നുമാണ്. ശേഷം പിന്നീട് ആസ്ഥാനത്ത് വന്നത് ഹൃതിക് റോഷനാണ്. ഇവിടെയും പതിവ് പല്ലവി ആവർത്തിക്കുകയാണ് ചെയ്തത്. ആരോപണവുമായി രംഗത്ത് വന്നപ്പോൾ ഹൃതിക് റോഷൻ കങ്കണയുമായി എനിക്ക് അത്തരത്തിലൊരു ബന്ധം ഉണ്ടായിട്ടല്ല എന്ന് പറയുകയാണ് ചെയ്തത്.