മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ച രഹ്‍ന ഫാത്തിമയ്ക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് കേരളം സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ ആക്ടിവിസ്റ്റ് രഹ്‍ന ഫാത്തിമയ്ക്ക് ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് കേരളം സുപ്രീംകോടതിയിൽ. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ കോടതിയിൽ കേരളം സത്യവാങ്മൂലം നൽകി.

ജാമ്യവ്യവസ്ഥ രഹ്ന പലതവണ ലംഘിച്ചു. മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകൾ വീണ്ടും പ്രചരിപ്പിച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള രഹ്നയുടെ ഹർജി തള്ളണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു.

ഹർഷദ് വി.ഹമീദ് ആണ് സംസ്ഥാനത്തിനായി സത്യവാങ്മൂലം സമർപ്പിച്ചത്. ശബരിമലയിൽ ക്ഷേത്ര ദർശനത്തിന് ശ്രമിച്ച രഹ്ന‌യ്ക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുക്കുകയും പിന്നീട് ഹൈക്കോടതി ജാമ്യം നൽകുകയുമായിരുന്നു. ഈ ജാമ്യത്തിലെ വ്യവസ്ഥകൾ ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് രഹ്ന സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story