ഉത്തരേന്ത്യയില്‍ അതിശൈത്യം രൂക്ഷമായി. ഡല്‍ഹിയില്‍ താപനില മൂന്നു ഡിഗ്രി സെല്‍ഷ്യസ്

ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അതിശൈത്യം രൂക്ഷമായി. ഡല്‍ഹിയില്‍ താപനില മൂന്നു ഡിഗ്രി സെല്‍ഷ്യസ് ആയി താഴ്ന്നു. ഇന്നലെ 4.4 ഡിഗ്രി ആയിരുന്നു താപനില. കൊടും ശൈത്യവും മൂടല്‍ മഞ്ഞിനെയും തുടര്‍ന്ന് 12 ട്രെയിനുകള്‍ വൈകിയാണ് ഓടുന്നത്. രണ്ടു ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചതായി റെയില്‍വേ അറിയിച്ചു.

മുംബൈ, ഹൈദരാബാദ്, വിശാഖപട്ടണം. ചെന്നൈ തുടങ്ങിയ ഇടങ്ങളിലേക്കുള്ള ട്രെയിനുകളാണ് വൈകി ഓടുന്നത്. അതേസമയം മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ല. ഉത്തരേന്ത്യയില്‍ ഏതാനും ദിവസം കൂടി കൊടും ശൈത്യവും ശീതക്കാറ്റും തുടരുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ മുന്നറിയിപ്പ്.

കൊടും ശൈത്യ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യയില്‍ രണ്ടു ദിവസത്തേക്കു കൂടി ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ജനുവരി ഏഴു വരെ കൊടും ശൈത്യവും ശീതക്കാറ്റും തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ഡല്‍ഹിയ്ക്ക് പുറമെ, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഏതാനും ദിവസം കൂടി കൊടുംശൈത്യം തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story