വിമാനത്തിൽ സഹയാത്രികയ്ക്കുമേല്‍ മൂത്രമൊഴിച്ച സംഭവം: മുംബൈ സ്വദേശിയായ ബഹുരാഷ്ട്ര കമ്പനി ജീവനക്കാരന് ജോലിപോയി

വിമാനത്തിൽ സഹയാത്രികയ്ക്കുമേല്‍ മൂത്രമൊഴിച്ച സംഭവം: മുംബൈ സ്വദേശിയായ ബഹുരാഷ്ട്ര കമ്പനി ജീവനക്കാരന് ജോലിപോയി

January 6, 2023 0 By Editor

ന്യൂഡല്‍ഹി: എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രചെയ്യവെ മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച മുംബൈ സ്വദേശിക്ക് ജോലി നഷ്ടമായി. വെല്‍സ് ഫാര്‍ഗോ എന്ന അമേരിക്ക ആസ്ഥാനമായ ബഹുരാഷ്ട്ര കമ്പനിയാണ് മുംബൈ സ്വദേശി ശങ്കര്‍ മിശ്രയെ പുറത്താക്കിയത്.

മിശ്രയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം ഗൗരവതരമാണെന്ന് കമ്പനി വ്യക്തമാക്കി. ജീവനക്കാര്‍ ഔദ്യോഗിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഉയര്‍ന്ന നിലവാരം കാത്തുസൂക്ഷിക്കണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഗുരുതര ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ശങ്കര്‍ മിശ്രയെ പുറത്താക്കുകയാണെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ കമ്പനി വ്യക്തമാക്കി. സംഭവം വിവാദമായതോടെ ഒളിവില്‍പോയ ശങ്കര്‍ മിശ്രയ്ക്കുവേണ്ടി പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് കമ്പനിയുടെ ഭാഗത്തുനിന്നുള്ള നടപടി.

ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന യാത്രക്കിടെ ശങ്കര്‍ മിശ്ര പാന്റ്‌സിന്റെ സിബ് അഴിക്കുകയും സഹയാത്രികയ്ക്കുമേല്‍ മൂത്രമൊഴിക്കുകയും ചെയ്തുവെന്നാണ് പരാതി. നവംബര്‍ 26-നായിരുന്നു സംഭവം. വിവരം പോലീസില്‍ അറിയിക്കരുതെന്ന് മിശ്ര പിന്നീട് സഹയാത്രികയോട് കരഞ്ഞു പറഞ്ഞുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിന്നീട് എയര്‍ ഇന്ത്യ ശങ്കര്‍ മിശ്രയ്ക്ക് 30 ദിവസത്തെ യാത്രാവലിക്ക് ഏര്‍പ്പെടുത്തി. ഇത്തരം സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മാര്‍ഗിര്‍ദ്ദേശങ്ങള്‍ പിന്നീട് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ) പുറത്തിറക്കി.