സഹയാത്രികയുടെ മേൽ മൂത്രമൊഴിച്ചത് താനല്ല, അവർ തന്നെയാണത് ചെയ്തത്: വിചിത്ര വാദവുമായി ശങ്കർ മിശ്ര കോടതിയിൽ
ന്യൂഡല്‍ഹി: ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ മദ്യലഹരിയില്‍ സ്ത്രീയുടെമേല്‍ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്ര വിചിത്രവാദവുമായി കോടതിയില്‍. താന്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചിട്ടില്ലെന്നും…
ന്യൂഡല്‍ഹി: ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ മദ്യലഹരിയില്‍ സ്ത്രീയുടെമേല്‍ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്ര വിചിത്രവാദവുമായി കോടതിയില്‍. താന്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചിട്ടില്ലെന്നും…
ന്യൂഡല്‍ഹി: ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ മദ്യലഹരിയില്‍ സ്ത്രീയുടെമേല്‍ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്ര വിചിത്രവാദവുമായി കോടതിയില്‍. താന്‍ സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചിട്ടില്ലെന്നും പ്രായമായ അവര്‍ തന്നെയാണ് അത് ചെയ്തതെന്നുമാണ് ശങ്കര്‍ മിശ്ര ഡല്‍ഹി കോടതിയില്‍ വാദിച്ചത്. ഡല്‍ഹി പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു വാദം.
കഴിഞ്ഞ ദിവസം കേസില്‍ ശങ്കര്‍ മിശ്ര ഡല്‍ഹി കോടതി ജാമ്യം നിഷേധിച്ചിരുന്നു. പട്യാല ഹൗസ് കോടതിയില്‍ വിശദമായ വാദത്തിനുശേഷമാണ് ജാമ്യാപേക്ഷ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോമള്‍ ഗാര്‍ഗ് തള്ളിയത്. നവംബര്‍ 26-നാണ് സംഭവം നടന്നത്. എയര്‍ ഇന്ത്യാ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ യാത്രികയുടെ ദേഹത്തേക്ക് പ്രതി മൂത്രമൊഴിക്കുകയായിരുന്നു. വസ്ത്രങ്ങളും ബാഗും ഷൂസുമെല്ലാം മൂത്രത്തില്‍ കുതിര്‍ന്നതായി യാത്രക്കാരി നല്‍കിയ പരാതിയില്‍ പറയുന്നു.
വിമാനജീവനക്കാരോട് പരാതിപ്പെട്ടിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് യാത്രക്കാരി പറഞ്ഞു. വിമാനം ഡല്‍ഹിയിലെത്തിയപ്പോള്‍ കൂസലില്ലാതെ ഇയാള്‍ ഇറങ്ങിപ്പോകുകയും ചെയ്തതായി യാത്രക്കാരി പറഞ്ഞു. ഇതേത്തുടര്‍ന്നാണ് അതിക്രമത്തിന് ഇരയായ യാത്രക്കാരി ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് പരാതി നല്‍കിയത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ ശങ്കര്‍മിശ്രയെ കഴിഞ്ഞദിവസമാണ് ബംഗളൂരുവില്‍ നിന്നും അറസ്റ്റ് ചെയ്തത്. സംഭവത്തെത്തുടര്‍ന്ന് ജോലി ചെയ്തിരുന്ന കമ്പനിയില്‍നിന്ന് ശങ്കര്‍ മിശ്രയെ കഴിഞ്ഞദിവസം പുറത്താക്കിയിരുന്നു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്നു ഇയാള്‍.