ആകാംഷയോടെ കണ്ണുംനട്ടും ബ്രസീല്‍ ആരാധകര്‍: മഞ്ഞപടയുടെ രണ്ടാം മത്സരം ഇന്ന് കോസ്റ്റാറിക്കയ്‌ക്കെതിരെ
മോസ്‌ക്കോ: ആദ്യ മത്സരത്തിലെ സമനിലക്കു ശേഷം ടൂര്‍ണമെന്റ് ഫേവറിറ്റുകള്‍ ആയ ബ്രസീല്‍ ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങുന്നു. ഗ്രൂപ്പ് ഇയില്‍ കോസ്റ്റാറിക്കയാണ് ബ്രസീലിന്റെ എതിരാളികള്‍. ഇന്ത്യന്‍ സമയം…
മോസ്‌ക്കോ: ആദ്യ മത്സരത്തിലെ സമനിലക്കു ശേഷം ടൂര്‍ണമെന്റ് ഫേവറിറ്റുകള്‍ ആയ ബ്രസീല്‍ ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങുന്നു. ഗ്രൂപ്പ് ഇയില്‍ കോസ്റ്റാറിക്കയാണ് ബ്രസീലിന്റെ എതിരാളികള്‍. ഇന്ത്യന്‍ സമയം…
മോസ്‌ക്കോ: ആദ്യ മത്സരത്തിലെ സമനിലക്കു ശേഷം ടൂര്‍ണമെന്റ് ഫേവറിറ്റുകള്‍ ആയ ബ്രസീല്‍ ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങുന്നു. ഗ്രൂപ്പ് ഇയില്‍ കോസ്റ്റാറിക്കയാണ് ബ്രസീലിന്റെ എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകുന്നേരം 5.30നാണ് മത്സരം.
ആദ്യ മത്സരത്തില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനാവാതെയാണ് ബ്രസീല്‍ കളത്തില്‍ നിന്നും കയറിയത്. അതിനാല്‍ തന്നെ മികച്ച വിജയമല്ലാതെ മറ്റൊന്നും ബ്രസീലിന്റെ മുന്നില്‍ ഉണ്ടാവില്ല. ശക്തമായ പ്രതിരോധം തീര്‍ക്കുന്ന കോസ്റ്ററിക്കന്‍ ടീം ബ്രസീലിനു മുന്നില്‍ വെല്ലുവിളിയാകും.
പരിശീലനത്തിനിടെ പരിക്കേറ്റ നെയ്മര്‍ വീണ്ടും പരിശീലനത്തിന് ഇറങ്ങിയിരുന്നു എങ്കിലും ആദ്യ ഇലവനില്‍ ഉണ്ടാവുന്ന കാര്യം സംശയമാണ്. നെയ്മര്‍ ഇല്ലാതെയാണ് ഇറങ്ങുന്നതെങ്കില്‍ കാര്യങ്ങള്‍ ബ്രസീലിനു ബുദ്ധിമുട്ടാവും. കഴിഞ്ഞ മത്സരത്തില്‍ നിറം മങ്ങിയ ജീസസിന് പകരം ഫിര്‍മിനോ ഇറങ്ങുന്ന കാര്യവും സംശയമാണ്. കഴിഞ്ഞ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത പൗളിഞ്ഞോ, വില്ല്യന്‍, കുട്ടീഞ്ഞോ എന്നിവര്‍ ആദ്യ ഇലവനില്‍ ഉണ്ടാവും.