Begin typing your search above and press return to search.
മധ്യപ്രദേശില്‍ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ തകര്‍ന്നുവീണു; രാജസ്ഥാനില്‍ ചാര്‍ട്ടേര്‍ഡ് വിമാനം കത്തിയമര്‍ന്നു
ന്യൂഡല്‍ഹി: രാജസ്ഥാനിലും മധ്യപ്രദേശിലുമായി മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്നു വിമാനങ്ങള്‍ തകര്‍ന്നു വീണു. രാജസ്ഥാനിലെ ഭരത്പൂരില്‍ ഒരു ചാര്‍ട്ടേഡ് വിമാനവും മധ്യപ്രദേശിലെ മോരേനയ്ക്കു സമീപം രണ്ടു യുദ്ധവിമാനങ്ങളുമാണ് തകര്‍ന്നു വീണത്.
ഭീല്‍വാഡയില്‍ നടക്കുന്ന ഒരു ചടങ്ങില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി രാജസ്ഥാനിലെത്തുന്നതിന് തൊട്ടു മുമ്പായിരുന്നു അപകടം. രണ്ട് അപകടങ്ങളിലും ആളപായമുണ്ടായോ എന്ന വിവരം ലഭിച്ചിട്ടില്ല എന്നും എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു. സുഖോയ് 30, മിറാഷ് 2000 എന്നീ യുദ്ധവിമാനങ്ങളാണ് മധ്യപ്രദേശില്‍ തകര്‍ന്നത്. ഗ്വാലിയാര്‍ എയര്‍വേസില്‍ നിന്നും പുറപ്പെട്ട വിമാനങ്ങളാണ് എന്നാണ് സൂചന. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
രാജസ്ഥാനിൽ ചാട്ടേഡ് വിമാനമാണ് തകർന്നു വീണതെന്നാണ് പ്രാഥമിക വിവരം. ഭരത്പൂരിലാണ് അപകടമുണ്ടായത്. വിമാനം പൂർണ്ണമായും കത്തിയമർന്നതായാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ അപകടത്തിൽ സ്ഥിരീകരണമായിട്ടില്ല.
updating…
Next Story