മലപ്പുറത്ത് സിന്തറ്റിക് മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു; മുഖ്യപ്രതി പിടിയില്‍

മലപ്പുറം: സിന്തറ്റിക് മയക്കുമരുന്ന് നല്‍കി മയക്കിയശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി മഞ്ചേരി പൊലീസിന്റെ പിടിയില്‍. മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടന്‍ റിഷാദ് മൊയ്തീനാണ് (28)…

മലപ്പുറം: സിന്തറ്റിക് മയക്കുമരുന്ന് നല്‍കി മയക്കിയശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒളിവിലായിരുന്ന മുഖ്യപ്രതി മഞ്ചേരി പൊലീസിന്റെ പിടിയില്‍. മഞ്ചേരി മുള്ളമ്പാറ സ്വദേശി പാറക്കാടന്‍ റിഷാദ് മൊയ്തീനാണ് (28) കണ്ണൂര്‍ പഴയങ്ങാടിയില്‍ നിന്ന് പൊലീസ് പിടിയിലായത്.

കേസിലെ മറ്റു പ്രതികളായ മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരെ കഴിഞ്ഞമാസം അറസ്റ്റ് ചെയ്തിരുന്നു.

moitheen

ഒന്നാം പ്രതിയായ മുഹ്‌സിന്‍ നവ മാധ്യമങ്ങളിലൂടെയാണ് വീട്ടമ്മയെ പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദം സ്ഥാപിച്ച ഇയാള്‍ ഫോണ്‍ നമ്പര്‍ സ്വന്തമാക്കി സൗഹൃദം നടിച്ച് ഇവരുടെ വീട്ടില്‍ എത്തിയ മുഹ്‌സിന്‍ വീട്ടമ്മക്ക് പല തവണകളായി അതിമാരകമായ സിന്തറ്റിക് ലഹരി നല്‍കി ലഹരിക്ക് അടിമയാക്കി. തുടര്‍ന്ന് സുഹൃത്തുക്കളുമൊത്ത് വീട്ടിലെത്തിയ ഇയാള്‍ ലഹരി മരുന്ന് നല്‍കിയ ശേഷം സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് കേസ്. പിടികൂടുന്നതിനായി പൊലീസ് ഇയാളുടെ വീട് വളയുന്നതിനിടയില്‍ ഓട് പൊളിച്ച് മുകളില്‍ കയറി രക്ഷപ്പെടുകയായിരുന്നു.

ഇതരസംസ്ഥാനങ്ങളിലും വിവിധ സ്ഥലങ്ങളിലുമായി മാറി ഒളിവില്‍ കഴിഞ്ഞ ഇയാള്‍ അടുത്തിടെ കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടിയില്‍ എത്തിയിട്ടുണ്ടെന്ന് ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ മഞ്ചേരി പൊലീസ് പഴയങ്ങാടിയില്‍ താമസസ്ഥലം വളഞ്ഞാണ് പ്രതിയെ പിടികൂടിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story