
മദ്യം വാങ്ങാൻ പണം നൽകാത്തതിന് അമ്മയെ മകൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
March 8, 2023ആലപ്പുഴ: മദ്യം വാങ്ങാൻ പണം നൽകാത്ത അമ്മയെ മകൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കുറത്തിയാട് പുത്തൻത്തറയിൽ രമ മോഹനെയാണ് (65) മകൻ മിഥുൻ കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പിതാവ് മോഹനനൊപ്പം മിഥുൻ വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടയിൽ മദ്യം വാങ്ങാൻ പണം നൽകാൻ അമ്മയോട് ആവശ്യപ്പെടുകയായിരുന്നു. കൊടുക്കാതായതോടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. കൃത്യത്തിൽ പിതാവിനും പങ്കുണ്ടെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ മോഹനനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
മറ്റൊരു മകനൊപ്പം വാടക വീട്ടിലായിരുന്നു രമയുടെ താമസം. കുറച്ച് ദിവസം മുമ്പാണ് ഇവർ വീട്ടിൽ തിരിച്ചെത്തിയത്.