സിനിമാ വാഗ്ദാനം നൽകി യുവതിയെ കോഴിക്കോട്ടെ ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം സീരിയൽ നടിയിലേക്ക്

സിനിമാ വാഗ്ദാനം നൽകി യുവതിയെ കോഴിക്കോട്ടെ ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം സീരിയൽ നടിയിലേക്ക്

March 8, 2023 0 By Editor

കോഴിക്കോട്: സിനിമാ വാഗ്ദാനം നൽകി യുവതിയെ കോഴിക്കോട്ടെ ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണം സീരിയൽ നടിയിലേക്കെന്ന് സൂചന. യുവതിയെ പ്രതികൾക്ക് പരിചയപ്പെടുത്തിയ സീരിയൽ നടിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തതായി ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.

കോട്ടയം സ്വദേശിനിയായ ഇരുപത്തിനാലുകാരിയാണ് നടക്കാവ് പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട് നഗരത്തിലെ ഫ്ളാറ്റിൽവച്ച് പീഡനത്തിനിരയായെന്നാണ് യുവതിയുടെ പരാതി. നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികളാണ് കേസിലെ പ്രതികളെന്നാണ് സൂചന. ഇവർ ഒളിവിലാണ്. സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് പ്രതികൾ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നും ലഹരി മരുന്ന് ചേർത്ത ജ്യൂസ് നൽകി പീഡിപ്പിച്ചെന്നുമാണ് കേസ്.