കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തം ; മെക്‌സിക്കോയില്‍ 40 പേര്‍ വെന്തുമരിച്ചു

മെക്‌സിക്കോ സിറ്റി; വടക്കന്‍ മെക്‌സിക്കോയില്‍ കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. റിപ്പോര്‍ട്ട് പ്രകാരം 29 പേര്‍ക്ക് പരിക്കേറ്റട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രികളില്‍…

മെക്‌സിക്കോ സിറ്റി; വടക്കന്‍ മെക്‌സിക്കോയില്‍ കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. റിപ്പോര്‍ട്ട് പ്രകാരം 29 പേര്‍ക്ക് പരിക്കേറ്റട്ടുണ്ട്. പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

വടക്കന്‍ മെക്‌സിക്കോ - യു എസ് അതിര്‍ത്തിയിലുള്ള കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച്ചയായിരുന്നു തീപ്പിടിത്തമുണ്ടായത്.ഇതാദ്യമായിട്ടാണ് കുടിയേറ്റക്കാരെ തടഞ്ഞുവെക്കുന്ന കേന്ദ്രത്തില്‍ ഇത്രയും ഭീകരമായ ദുരന്തമുണ്ടാകുന്നതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ കേന്ദ്രം യിസെ് അതിര്‍ത്തിക്കടുത്ത് സിയുഡാഡ് ഹുവാരെസിലാണ്. അധികൃതര്‍ വ്യക്തമാക്കുന്നത് 68 കുടിയേറ്റക്കാരെ ഇവിടെ പാര്‍പ്പിച്ചിരിക്കുന്നതായിയാണ്.

കുടിയേറ്റക്കാര്‍ പ്രതിഷേധിച്ച് കിടക്കകള്‍ക്ക് തീയിട്ടതാണ് ദുരന്തത്തിനിടയാക്കിയതെന്ന് പ്രസിഡന്റ് ആന്ദ്രേ മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ പറഞ്ഞു. ഇവര്‍ പ്രതിഷേധിച്ചത് നാടുകടത്തുമോ എന്ന ആശങ്കമൂലമാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story