കോഴിക്കോട്ട് പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍
കോഴിക്കോട്∙ താമരശേരിയില്‍ പ്രവാസി യുവാവ് പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ മുഹമ്മദ് ഷാഫി(38)യെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍. ഇവരെ വിശദമായി ചോദ്യംചെയ്യുന്നു. കേസില്‍ രണ്ടുപേരെ നേരത്തേ…
കോഴിക്കോട്∙ താമരശേരിയില്‍ പ്രവാസി യുവാവ് പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ മുഹമ്മദ് ഷാഫി(38)യെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍. ഇവരെ വിശദമായി ചോദ്യംചെയ്യുന്നു. കേസില്‍ രണ്ടുപേരെ നേരത്തേ…
കോഴിക്കോട്∙ താമരശേരിയില്‍ പ്രവാസി യുവാവ് പരപ്പൻപൊയിൽ കുറുന്തോട്ടികണ്ടിയിൽ മുഹമ്മദ് ഷാഫി(38)യെ ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുപേര്‍ കൂടി കസ്റ്റഡിയില്‍. ഇവരെ വിശദമായി ചോദ്യംചെയ്യുന്നു. കേസില്‍ രണ്ടുപേരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ഇന്നലെ രാത്രിയോടെയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. തട്ടിക്കൊണ്ടു പോകുന്നതിനു രണ്ടു ദിവസം മുൻപ് ഷാഫിയുടെ വീടിനും പരിസരത്തും കറങ്ങി നടന്നവരെയാണ് ഇപ്പോൾ കസ്റ്റഡിയിൽ എടുത്തത്. ഇവർക്ക് ഷാഫിയെ തട്ടിക്കൊണ്ടു പോയ സംഘവുമായി ബന്ധമുണ്ടെന്നാണ് പൊലീസിന്റെ അനുമാനം. രണ്ടു ദിവസം ഇവർ വീടും പരിസരവും നിരീക്ഷിച്ച് വിവരങ്ങൾ കൈമാറുകയും അതിന്റെ അടിസ്ഥാനത്തിലാണ് തട്ടിക്കൊണ്ടു പോകൽ നടന്നതെന്നുമാണ് പൊലീസ് അനുമാനിക്കുന്നത്. എന്നാൽ ഇവരിൽനിന്ന് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് വിവരം.
5 ദിവസം കഴിഞ്ഞിട്ടും പ്രതികളെക്കുറിച്ചു പൊലീസിനു വ്യക്തമായ സൂചനയില്ല. ഇതോടെ, പ്രതികൾക്കായുള്ള തിരച്ചിൽ ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. അക്രമിസംഘത്തിൽ ഉൾപ്പെട്ടവരുടെ രേഖാചിത്രം തയാറാക്കുന്ന നടപടികളും തുടങ്ങി. തട്ടിക്കൊണ്ടു പോയി 5 ദിവസം കഴിഞ്ഞിട്ടും സംഘത്തിൽപെട്ടവർ മുഹമ്മദ് ഷാഫിയുടെ വീട്ടുകാരെ ബന്ധപ്പെടാത്തതിലും ദുരൂഹതയുണ്ട്.