കേരളത്തിൽ നിന്നുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി; നാലെണ്ണം വഴിതിരിച്ചുവിട്ടു

കേരളത്തിൽ നിന്നുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി; നാലെണ്ണം വഴിതിരിച്ചുവിട്ടു

June 3, 2023 0 By Editor

തിരുവനന്തപുരം: ഒഡിഷയിൽ 233 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ തുടർന്ന്  രാജ്യവ്യാപകമായി 43 ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. കേരളത്തിൽ നിന്നുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ട തിരുവനന്തപുരം സെൻട്രൽ ഷാലിമാർ ദ്വൈവാര എക്‌സ്പ്രസും കന്യാകുമാരി ദിബ്രുഗര്‍ വിവേക് എക്‌സ്പ്രസുമാണ് റദ്ദാക്കിയത്.

കേരളത്തിലേക്കുള്ള നാല് ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. ജൂണ്‍ 1ന് യാത്ര തിരിച്ച സില്‍ച്ചര്‍ – തിരുവനന്തപുരം, ദിബ്രുഗര്‍ – കന്യാകുമാരി, ഷാലിമാര്‍ – തിരുവനന്തപുരം ട്രെയിനുകളും ഇന്നലെ പുറപ്പെട്ട പാറ്റ്‌ന-എറണാകുളം എക്‌സ്പ്രസും തിരിച്ചുവിട്ടു.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യവ്യാപകമായി 48 ട്രെയിനുകൾ റദ്ദാക്കിയിച്ചുണ്ട്. 36 ട്രെയിനുകളാണ് വഴിതിരിച്ചു വിടുന്നത്. ഭുവനേശ്വർ വഴിയുള്ള എല്ലാ ട്രയിൻ സർവീസുകളും റദ്ദാക്കി

ഇന്നലെ രാത്രി 7:20നാണ് ഒഡീഷയിലെ ബാലസോർ ജില്ലയ്ക്ക് സമീപം മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. പാളം തെറ്റി മറിഞ്ഞ ഷാലിമാർ- ചെന്നൈ കോറമണ്ഡൽ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുർ-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.‌ ഇടിയുടെ ആഘാതത്തിൽ ട്രെയിൻ കോച്ചുകൾ അടുത്ത് നിർത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീണു.