ഒഡീഷ ട്രെയിന്‍ ദുരന്തം: കുറ്റക്കാര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി

ബാലസോര്‍: 288 പേരുടെ ജീവന്‍ നഷ്ടമായ ഒഡിഷ ട്രെയിന്‍ ദുരന്തത്തിന് കാരണക്കാരായവരെ കര്‍ശനമായി ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകട സ്ഥലത്തും ദുരന്തത്തില്‍ പരിക്കേറ്റവരേയും സന്ദര്‍ശിച്ച ശേഷമായിരുന്നു…

ബാലസോര്‍: 288 പേരുടെ ജീവന്‍ നഷ്ടമായ ഒഡിഷ ട്രെയിന്‍ ദുരന്തത്തിന് കാരണക്കാരായവരെ കര്‍ശനമായി ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അപകട സ്ഥലത്തും ദുരന്തത്തില്‍ പരിക്കേറ്റവരേയും സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'വളരെ വേദനാജനകമായ സംഭവമാണ്. ഇത് ഗുരുതരമായ സംഭവമാണ്, എല്ലാ കോണില്‍ നിന്നും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ കര്‍ശനമായി ശിക്ഷിക്കും. ട്രാക്ക് പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ. പരിക്കേറ്റവരെ ഞാന്‍ സന്ദര്‍ശിച്ചു' പ്രധാനമന്ത്രി മോദി പറഞ്ഞു.

നഷ്ടപ്പെട്ടവരെ തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ലെങ്കിലും സര്‍ക്കാര്‍ അവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ തങ്ങളുടെ പക്കലുള്ള എല്ലാ വിഭവങ്ങളും ഉപയോഗിച്ച് ജനങ്ങളെ സഹായിക്കാന്‍ ശ്രമിച്ച ഒഡീഷ സര്‍ക്കാരിനും എല്ലാ ഉദ്യോഗസ്ഥര്‍ക്കും മറ്റു രക്ഷാപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വേദന പ്രകടിപ്പിക്കാന്‍ തനിക്ക് വാക്കുകളില്ല, പക്ഷേ ഈ ദുഖകരമായ സമയത്തില്‍ നിന്ന് എത്രയും വേഗം കരകയറാന്‍ ദൈവം നമുക്കെല്ലാവര്‍ക്കും ശക്തി നല്‍കട്ടെയെന്നും മോദി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവും ധര്‍മേന്ദ്ര പ്രധാനും ആശുപത്രിയില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രിയെ അനുഗമിച്ചിരുന്നു.
Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story