15 മിനിറ്റ് കൊണ്ട് അസ്സല്‍ മുട്ട പുട്ട് തയ്യാറാക്കാം

പുട്ട് മലയാളികളുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ്. എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന പുട്ട് മിക്ക ദിവസങ്ങളിലും നമ്മുടെ പാത്രങ്ങളില്‍ ഇടം പിടിക്കുകയും ചെയ്യാറുണ്ട്. എന്നും ഉണ്ടാക്കുന്ന പുട്ടില്‍ കുറച്ച് വെറൈറ്റി ആയാലോ?

പുട്ടും പഴവും, പുട്ടും കടലയും, പുട്ടും പപ്പടവും, പുട്ടും ചിക്കനും എന്നുവേണ്ട പല കോമ്ബിനേഷനുകളും പരീക്ഷിക്കുമ്‌ബോള്‍ ഇതുകൂടി ഒന്നു പരീക്ഷിച്ചുനോക്കാം. വെറും 15 മിനുട്ട്‌കൊണ്ട് തയാറാക്കാവുന്ന വിഭമാണിത്.

മുട്ട പുട്ട്

ചേരുവകള്‍:

അരിപ്പൊടി-2 കപ്പ്
ചിരകിയ തേങ്ങ-1 കപ്പ്
വെള്ളം -ഒരു കപ്പിന് മുക്കാല്‍ കപ്പ് കണക്കിന്
ഉപ്പ് ആവശ്യത്തിന്
(മുട്ട മസാലയ്ക്ക്)
മുട്ട-4
സവാള -1 (ചെറുതായി അരിഞ്ഞത്)
തക്കാളി-1 (ചെറുതായി അരിഞ്ഞത്)
ഇഞ്ചിവെളുത്തുള്ളി -അര ടീസ്പൂണ്‍ (ചെറുതായി അരിഞ്ഞത്)
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി -കാല്‍ ടീസ്പൂണ്‍
മല്ലിപ്പൊടി -മുക്കാല്‍ ടീസ്പൂണ്‍
ഉപ്പ്, കുരുമുളക് ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ആദ്യം മുട്ട മസാലയ്ക്കുള്ളവ തയാറാക്കാം. അതിനായി മുട്ടയില്‍ കുരുമുഴകും ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് അടിച്ചുവച്ച മുട്ട അതിലേക്കിട്ട് ചിക്കിയെടുക്കുക. അതേ പാനിലേക്ക് കുറച്ച് എണ്ണ ചേര്‍ത്ത് അരിഞ്ഞുവച്ചിരിക്കുന്ന സവോള ചേര്‍ക്കുക. അതിന്‌റെ പച്ചപ്പ് മാറിക്കഴിഞ്ഞാല്‍ ഇഞ്ചിയും വെളുത്തുള്ളിയും ഇതിലേക്ക് ചേര്‍ക്കുക. കുറച്ച് സമയത്തേക്ക് നന്നായി ഇളക്കുക.

ഇനി മസാലപൊടികള്‍ ചേര്‍ത്ത് ഒരു മൂന്ന് മിനുട്ട് ഇളക്കുക. അതിനുശേഷം തക്കാളിയും ഉപ്പും ചേര്‍ത്തിളക്കാം. കുറച്ച് ഗ്രേവി പരുവത്തിലാകാന്‍ രണ്ടോ മൂന്നോ ടീസ്പൂണ്‍ വെള്ളം ചേര്‍ക്കാം. ഒരുപാട് വെള്ളം പോലെയോ വരണ്ട രീതിയിലോ ആകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത്രയും ചെയ്ത പാന്‍ മാറ്റിവയ്ക്കാം.

ഇനി പുട്ട് ഉണ്ടാക്കാനായി പുട്ട്‌പൊടിയില്‍ ഉപ്പ് ആവശ്യത്തിന് ചേര്‍ത്ത് വെള്ളം കൂട്ടി കുഴയ്ക്കാം. വെള്ളം ഒന്നിച്ച് ഒഴിക്കാതെ കുറച്ച് കുറച്ചായ് പാകമാവുന്നതുവരെ വെള്ളം ചേര്‍ത്ത് വേണം കുഴയ്ക്കാന്‍. പിടിച്ചാല്‍ ഒരു പിടിയാകുന്നതുവരെ നനവാണ് വേണ്ടത്.

ഈ പുട്ട് കുഴച്ചത് ഒരു പത്ത് മിനുട്ട് മാറ്റി വയ്ക്കാം. ശേഷം പുട്ട് കുറ്റിയില്‍ ഒരു ടീസ്പൂണ്‍ തേങ്ങ ചിരകിയത് ആദ്യം ഒരു ലയര്‍ ഇടാം. അതിനു മുകളിലേക്ക് രണ്ട് ടീസ്പൂണ്‍ മുട്ട മസാലയാക്കി വച്ചിരിക്കുന്നത് ഇടാം. മൂന്നാമതായി പുട്ട് കുഴച്ചുവച്ചിരിക്കുന്നത് അഞ്ചോ ആറോ സ്പൂണ്‍ ഇടാവുന്നതാണ്. ഇങ്ങനെ പുട്ട് കുറ്റി നിറയുന്നതുവരെ ഇത് തുടരുക.

പുട്ട് കുടത്തില്‍ വെള്ളം ആവശ്യത്തിന് ഒഴിച്ച് നിറഞ്ഞ പുട്ട് കുറ്റി അടച്ചുവച്ച് ഇതിനുമുകളില്‍ വച്ച് 46 മിനുട്ട് വരെ ആവികേറ്റി വേവിക്കണം. ഇനി നിങ്ങള്‍ക്കിഷ്ടപ്പെട്ട കോമ്ബിനേഷന്‍ കറി കൂട്ടി ചൂടോടെ കഴിച്ചോളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *