പെൺകുട്ടികൾ ഉച്ചത്തിൽ സംസാരിച്ചത് ഇഷ്ടപ്പെട്ടില്ല, ദേഷ്യപ്പെട്ടു; ചോദ്യം ചെയ്ത ആളെ കുത്തി, അറസ്റ്റ്
തൊടുപുഴ; ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടികൾ ഉച്ചത്തിൽ സംസാരിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം അവസാനിച്ചത് കത്തിക്കുത്തിൽ. ഇടുക്കി മുരിക്കാശ്ശേരിയിലെ ഹോട്ടലിലാണ് സംഭവമുണ്ടായത്. പെൺകുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം…

തൊടുപുഴ; ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ പെൺകുട്ടികൾ ഉച്ചത്തിൽ സംസാരിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം അവസാനിച്ചത് കത്തിക്കുത്തിൽ. ഇടുക്കി മുരിക്കാശ്ശേരിയിലെ ഹോട്ടലിലാണ് സംഭവമുണ്ടായത്. പെൺകുട്ടികളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്ത ആളാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ പതിനാറാംകണ്ടം സ്വദേശി പിച്ചാനിയിൽ അഷറഫിനെ (54) പൊലീസ് അറസ്റ്റു ചെയ്തു.
ഇടുക്കി മുരിക്കാശ്ശേരി ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഹോട്ടലിന് സമീപം മാംസ കച്ചവടം നടത്തുകയാണ് അഷറഫ്. ഇയാൾ ഹോട്ടലിലേക്ക് വരുന്ന സമയത്ത് ഫാമിലി റൂമിൽ വിദ്യാർത്ഥിനികള്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. വിദ്യാർത്ഥിനികൾ ഉച്ചത്തിൽ സംസാരിച്ചത് ഇയാള്‍ക്ക് ഇഷ്ടപ്പെട്ടില്ല. ഇതോടെ അഷറഫ് വിദ്യാർത്ഥിനികളോട് ദേഷ്യപ്പെട്ടു. ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന മൂന്നാം ബ്ലോക്ക് സ്വദേശി ബാലമുരളിയും കൂട്ടുകാരും ഇത് ചോദ്യം ചെയ്തതോടെ വാക്കുതർക്കമായി.