ത്യാഗസ്മരണയിൽ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലി പെരുന്നാൾ

ത്യാഗസ്മരണയിൽ ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലി പെരുന്നാൾ

June 28, 2023 0 By Editor

ത്യാഗസ്മരണയിൽ ഗൾഫിൽ ഇന്ന്  ബലി പെരുന്നാൾ.  ഹജ് തീർഥാടകർ കല്ലേറ് കർമം നിർവഹിച്ചശേഷം പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമാകും. സൗദി അടക്കം എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്നാണ് ബലിപെരുന്നാൾ.  ദൈവകല്‍പന മാനിച്ച് പ്രവാചകനായ ഇബ്രാഹിം നബി സ്വന്തം മകനെ ബലിയർപ്പിക്കാന്‍ തുനിഞ്ഞതിന്‍റെ  ഓർമ പുതുക്കിയാണ് വിശ്വാസസമൂഹം ബലി പെരുന്നാള്‍ അഥവാ ഈദുല്‍ അദ്ഹ ആഘോഷിക്കുന്നത്.  പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ദുബായിലും ഷാർജയിലും  മലയാളം ഈദ് ഗാഹുകളും ഉണ്ടായിരിക്കും. അതേസമയം ഹജ് തീർഥാടകർ ഇന്ന് ജംറയിലെത്തി സാത്താന്‍റെ രൂപത്തിന് കല്ലെറിയും. പിന്നെ  ബലികർമവും തലമുണ്ഡനവും പൂർത്തിയാക്കി ഇഹ്റാം വസ്ത്രം മാറി പെരുന്നാളിന്റെ ഭാഗമാകും.