
മകളുടെ വിവാഹ പന്തലില്‍ അച്ഛനെ അടിച്ചു കൊന്നു; യുവാക്കള്‍ പിടിയില്‍
June 28, 2023തിരുവനന്തപുരം കല്ലമ്പലത്ത് മകളുടെ വിവാഹപന്തലില്‍ വച്ച് അച്ഛനെ അടിച്ചു കൊന്നു. വടശേരിക്കോണം സ്വദേശി രാജു (63) ആണ് കൊല്ലപ്പെട്ടത്. ദാരുണ കൊലപാതകത്തില്‍ അയല്‍വാസിയും മകളുടെ സുഹൃത്തുമായ ജിഷ്ണുവിനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ 10.30 ഓടെയാണ് രാജുവിന്റെ മകളുടെ വിവാഹം നടക്കേണ്ടിയിരുന്നത്. ഇന്നലെ രാത്രി നടന്ന സല്‍ക്കാരത്തിനിടെ അയല്‍വാസിയായ ജിഷ്ണുവും സഹോദരന്‍ ജിജിനും സുഹൃത്തുക്കളും കയറി വന്ന് ബഹളമുണ്ടാക്കുകയായിരുന്നു. ഇത് കയ്യാങ്കളിയിലേക്ക് മാറി. മണ്‍വെട്ടികൊണ്ടാണ് രാജുവിന് അടിയേറ്റത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും ജീവന്‍ നഷ്ടമായിരുന്നു. പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു കൊലപാതകം.
ശ്രീലക്ഷ്മിയും ജിഷ്ണുവും നേരത്തെ പ്രണയത്തിലായിരുന്നു. ഈ ബന്ധം ഉപേക്ഷിച്ചാണ് പെണ്‍കുട്ടി വിവാഹത്തിനൊരുങ്ങിയത്. വടശേരികോണം സ്വദേശി ജിഷ്ണു സുഹൃത്തുക്കളായ ജിജിന്‍, ശ്യാം, മനു എന്നിവരാണ് പിടിയിലായത്. ഓട്ടോഡ്രൈവറാണ് മരിച്ച രാജു.