ഇൻവിക്റ്റോയെത്തി; കുതിച്ചുയർന്ന് മാരുതി ഓഹരിവില
ന്യൂഡൽഹി: മാരുതി സുസുക്കി പുതിയ എം.പി.വി ഇൻവിക്റ്റോ പുറത്തിറക്കിയതിന് പിന്നാലെ കമ്പനിയുടെ ഓഹരി വിലയും ഉയർന്നു. ഒരു ഘടത്തിൽ മാരുതി ഓഹരി വില നാല് ശതമാനം വരെ…
ന്യൂഡൽഹി: മാരുതി സുസുക്കി പുതിയ എം.പി.വി ഇൻവിക്റ്റോ പുറത്തിറക്കിയതിന് പിന്നാലെ കമ്പനിയുടെ ഓഹരി വിലയും ഉയർന്നു. ഒരു ഘടത്തിൽ മാരുതി ഓഹരി വില നാല് ശതമാനം വരെ…
ന്യൂഡൽഹി: മാരുതി സുസുക്കി പുതിയ എം.പി.വി ഇൻവിക്റ്റോ പുറത്തിറക്കിയതിന് പിന്നാലെ കമ്പനിയുടെ ഓഹരി വിലയും ഉയർന്നു. ഒരു ഘടത്തിൽ മാരുതി ഓഹരി വില നാല് ശതമാനം വരെ ഉയർന്നു. മാരുതിയുടെ വിപണിമൂല്യം 10,519.95 കോടിയായി ഉയർന്നു.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ 3.61 ശതമാനം നേട്ടത്തോടെ 9,994.5 രൂപയിലാണ് മാരുതി ഓഹരികൾ വ്യാപാരം അവസാനിച്ചത്. 52 ആഴ്ചയിലെ ഉയർന്ന നിരക്കിലേക്ക് മാരുതി ഓഹരി വില ഉയർന്നിരുന്നു. സെൻസെക്സിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് മാരുതിയായിരുന്നു.
അതേസമയം, ദേശീയ സൂചിക നിഫ്റ്റിയിൽ മാരുതി ഓഹരി വില 3.55 ശതമാനമാണ് ഉയർന്നത്. 9,990.1 രൂപയാണ് നിഫ്റ്റിയിലെ മാരുതി ഓഹരി വില. നേരത്തെ 24.8 മുതൽ 28.4 ലക്ഷം വരെ രൂപക്കാണ് മാരുതി ഇൻവിക്റ്റോ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. 2021-22 വർഷത്തിൽ 83,798 കോടിയുടെ വിൽപനയാണ് മാരുതിക്കുണ്ടായത്. ഇൻവിക്റ്റോയിലൂടെ പ്രീമിയം എം.പി.വി സെഗ്മെന്റിലേക്കാണ് മാരുതി ചുവടുവെക്കുന്നത്.