
വീണ്ടും കോവിഡ്; ജീനോം സ്വീക്വൻസിങ് നടത്തി നിരീക്ഷിക്കണം; ജാഗ്രത വേണമെന്നു കേന്ദ്രം
August 22, 2023ന്യൂഡൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് വകഭേദങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. ഇതുമായി ബന്ധപ്പെട്ട കേന്ദ്രം ഉന്നതതല യോഗം ചേർന്നു.
കോവിഡ് പോസിറ്റീവായവരുടെ ജീനോം സ്വീക്വൻസിങിന്റെ വിവരങ്ങൾ ക്രോഡീകരിച്ചു കൃത്യമായി നിരീക്ഷിക്കണമെന്നു സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. പുതിയതായി കണ്ടെത്തിയ വകഭേദങ്ങളുമായി ഇവയ്ക്ക് സാമ്യമുണ്ടോയെന്നു പരിശോധിക്കണമെന്നും സർക്കാർ അറിയിച്ചു.
നിലവിൽ രാജ്യത്തെ കോവിഡ് സാഹചര്യം സുസ്ഥിരമായി തന്നെ നിൽക്കുന്നു. പൊതുജനാരോഗ്യ കേന്ദ്രങ്ങളെല്ലാം ഫലവത്തായ നടപടികൾ കൈകൊള്ളുന്നുണ്ട്. ഇൻഫ്ലുവൻസ, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്കെതിരെ കൂടുതൽ ജാഗ്രത പുലർത്തണമെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.