ശ്വാസകോശത്തിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം..

ശ്വാസകോശത്തിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം..

June 19, 2024 0 By Editor

ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാന്‍ ഭക്ഷണത്തിന്റെ കാര്യത്തിലും പ്രത്യേകം ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഇതിനായി ആന്റി ഓക്സിഡന്റുകളും വിറ്റാമിന്‍ സിയും ഡിയും ഒമേഗ ഫാറ്റി ആസിഡുമൊക്കെ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതുണ്ട്.

ധാരാളം പോഷകങ്ങളാല്‍ സമ്പന്നമാണ് തേന്‍ കഴിക്കുന്നത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. വിറ്റാമിനുകള്‍, ആന്റിഓക്സിഡന്റുകള്‍, ധാതുക്കള്‍, അമിനോ ആസിഡ്സ്, വിവിധ എന്‍സൈമുകള്‍ തുടങ്ങിയവ തേനിലടങ്ങിയിട്ടുണ്ട്. ഇതിന്റെ ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ചുമ, തൊണ്ടവേദന തുടങ്ങിയവയില്‍ നിന്നും ആശ്വാസം നേടാനും ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.

മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഗുണം ചെയ്യും.’കുര്‍കുമിന്‍’ എന്ന രാസവസ്തുവാണ് മഞ്ഞളിന് അതിന്റെ നിറം നല്‍കുന്നത്. ഇത് അനേകം രോഗാവസ്ഥകള്‍ക്കെതിരേ പോരാടാന്‍ ശരീരത്തെ സഹായിക്കുന്നു.ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരേയും മഞ്ഞള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കും.

നെല്ലിക്ക കഴിക്കുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതാണ്.വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഇവ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും.പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതും ഗുണം ചെയ്യും.ബ്രോംലൈന്‍’ എന്ന ഒരു എന്‍സൈം പൈനാപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ഇഞ്ചി കഴിയ്ക്കുന്നതും ശ്വാസകോശത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.ശ്വാസ നാളിയിലുണ്ടാകുന്ന അണുബാധ തടയാന്‍ ഇഞ്ചിയ്ക്ക് കഴിയും.ഇഞ്ചിയില്‍അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ ആണ് ഇതിന് സഹായിക്കുന്നത്.


This content including advice provides generic information only. It is in no way a substitute for a qualified medical opinion. Always consult a specialist or your own doctor for more information. www.eveningkerala.com does not claim responsibility for this information…

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam