ഒറ്റ ദിവസം കൊണ്ട് ഗായികയ്ക്ക് കേൾവിശക്തി നഷ്ടമായി,  എന്താണ് അൽക്കാ യാഗ്നിക്ക് എന്ന ഗായികയെ ബാധിച്ചിരിക്കുന്ന സെൻസറിന്യൂറൽ ഡെഫ്നെസ്സ്?

ഒറ്റ ദിവസം കൊണ്ട് ഗായികയ്ക്ക് കേൾവിശക്തി നഷ്ടമായി, എന്താണ് അൽക്കാ യാഗ്നിക്ക് എന്ന ഗായികയെ ബാധിച്ചിരിക്കുന്ന സെൻസറിന്യൂറൽ ഡെഫ്നെസ്സ്?

June 19, 2024 0 By Editor

വളരെ ഞെട്ടിപ്പിക്കുന്ന ഒരു പ്രസ്താവനയായിരുന്നു കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഗായിക അൽക്കാ യാഗ്നിക് നടത്തി. തന്റെ കേൾവി ശക്തി പൂർണ്ണമായി നഷ്ടപ്പെട്ടിരിക്കുകയാണ് എന്നായിരുന്നു ഇവർ പറഞ്ഞത്. ഇത് കാരണമാണ് കുറച്ചുനാളുകളായി സമൂഹമാധ്യമങ്ങളിൽ സജീവമാകാതിരുന്നത് എന്നായിരുന്നു ഇവർ പറഞ്ഞത്. ഒരു വൈറസ് കാരണമാണ് തന്റെ കേൾവി ശക്തി നഷ്ടപ്പെട്ടത് എന്നായിരുന്നു ഇവർ പറഞ്ഞത്. ഇവരുടെ ഈ വാക്കുകൾ വലിയ രീതിയിൽ ആരാധകരെ ഞെട്ടലിൽ ആക്കിയിരിക്കുകയാണ്.

“എന്നെ സ്നേഹിക്കുന്ന എല്ലാവരോടും, ഏതാനും ആഴ്ചകൾക്ക് മുൻപ് ഒരു ഫ്ലൈറ്റ് യാത്രയ്ക്ക് ശേഷം എനിക്ക് എൻറെ കേൾവി ശക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. എനിക്ക് ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. ഈ കാര്യം ഉൾക്കൊള്ളാൻ പോലും എനിക്ക് കുറച്ച് നാളുകൾ എടുത്തു. ഈ കാരണം കൊണ്ടാണ് കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ സജീവമാകാതിരുന്നത്. എന്തുകൊണ്ട് ആണ് ഞാൻ സമൂഹമാധ്യമങ്ങളിൽ സജീവമാകാതിരുന്നത് എന്ന് അന്വേഷിച്ച, എന്നെ സ്നേഹിക്കുന്ന എല്ലാവരോടുമായിട്ടാണ് ഞാൻ ഇത് വെളിപ്പെടുത്തുന്നത്” – ഗായിക പറയുന്നത് ഇങ്ങനെ. തുടർന്ന് തന്റെ കേൾവിശക്തി നഷ്ടമാവാൻ ഉണ്ടായ കാരണത്തെ കുറിച്ചും താരം വിവരിക്കുന്നുണ്ട്.

“അപൂർവമായ ഒരു കേൾവി തകരാർ ആണ് ഇത്. ഒരു വൈറസ് ബാധ കാരണമാണ് ഇത് എന്നാണ് ഡോക്ടർമാർ പറയുന്നത്. ഒരു സൂചന പോലും എനിക്ക് ലഭിച്ചിരുന്നില്ല. ഈ അവസ്ഥയുമായി ഞാൻ പൊരുത്തപ്പെട്ട് വരുന്നതേയുള്ളൂ. നിങ്ങളെല്ലാവരും എനിക്കുവേണ്ടി കൂടി പ്രാർത്ഥിക്കുക” – ഗായിക പറയുന്നു.

അതേസമയം ഹെഡ്ഫോൺ അധികസമയം ഉപയോഗിക്കുന്നതും ഉച്ചത്തിൽ പാട്ട് വെക്കുന്നതും ഉൾപ്പെടെ കേൾവി ശക്തിക്ക് ദോഷം ചെയ്യും എന്നാണ് താരം പറയുന്നത്. സെൻസറിന്യൂറൽ ഡെഫ്നസ് എന്നാണ് ഈ രോഗാവസ്ഥയുടെ പേര്. ചെവിയിൽ ഒന്നും തലച്ചോറിലേക്ക് ഉള്ള നാഡികളിൽ തകരാർ സംഭവിക്കുന്നത് കൊണ്ടാണ് ഈ രോഗം ഉണ്ടാവുന്നത്. ഇതൊരു പെർമനന്റ് രോഗാവസ്ഥയാണ്. രോഗത്തിൻറെ തീവ്രത അനുസരിച്ച് കോക്ലിയർ ഇമ്പ്ലാൻഡുകൾ, കേൾവി ശക്തിക്കുള്ള ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കാവുന്നതാണ്. ശബ്ദം തിരിച്ചറിയാൻ പറ്റാത്തത് ആണ് ഈ രോഗത്തിന്റെ ലക്ഷണമായി പറയുന്നത്. അതേസമയം ഒരുപാട് ശബ്ദങ്ങൾ ഉണ്ടെങ്കിൽ അതിൽ ഒരു ശബ്ദം മാത്രം തിരിച്ചറിയുന്നതിന് ചിലപ്പോൾ ബുദ്ധിമുട്ട് ഉണ്ടാവും.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam