ക്രമക്കേട്: യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി

ക്രമക്കേട്: യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി

June 20, 2024 0 By Editor

പരീക്ഷാനടത്തിപ്പില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി. ഒമ്പതുലക്ഷത്തോളം പേരാണ് ചൊവ്വാഴ്ച നടന്ന പരീക്ഷയെഴുതിയിരുന്നത്. പുതിയ പരീക്ഷ നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. പരീക്ഷയിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷിക്കും.

എന്‍ടിഎ നടത്തിയ നീറ്റ് പരീക്ഷയില്‍ വ്യാപകമായി ക്രമക്കേടുകള്‍ നടന്നുവെന്ന ആരോപണത്തിന് പിന്നാലെയാണ് യുജിസി നെറ്റ് പരീക്ഷയിലും തട്ടിപ്പ് നടന്നതായി ആരോപണം ഉയര്‍ന്നത്. നാഷണല്‍ സൈബര്‍ ക്രൈം അനലിറ്റിക്സ് യൂണിറ്റ് ഉള്‍പ്പെടെ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെയാണ് പരീക്ഷ റദ്ദാക്കിയതെന്നും എന്‍ടിഎ അറിയിച്ചു.

 

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam