ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
വൈക്കം: മർച്ചന്റ് നേവിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ ഇടുക്കി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പാറത്തോട് കോമ്പയാർ…
വൈക്കം: മർച്ചന്റ് നേവിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ ഇടുക്കി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പാറത്തോട് കോമ്പയാർ…
വൈക്കം: മർച്ചന്റ് നേവിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ ഇടുക്കി സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പാറത്തോട് കോമ്പയാർ ഭാഗത്ത് പുതുപ്പറമ്പിൽ വീട്ടിൽ അഭയദേവ് (24) എന്നയാളെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ വൈക്കം സ്വദേശിയായ യുവാവിൽ നിന്നും മർച്ചന്റ് നേവിയിൽ ജോലി വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷത്തി അറുപതിനായിരം രൂപ തട്ടിയെടുക്കുകയായിരുന്നു. ജോലി ലഭിക്കാഞ്ഞതിനെ തുടർന്ന് യുവാവ് പണം തിരികെ ചോദിക്കുകയും എന്നാൽ ഇയാൾ പണം തിരികെ നൽകാതെ മുങ്ങുകയുമായിരുന്നു.
യുവാവിന്റെ പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും,തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിൽ ഇയാളെ എറണാകുളത്തുനിന്നും പിടികൂടുകയായിരുന്നു.
വൈക്കം സ്റ്റേഷൻ എസ്.എച്ച്. ഓ രാജേന്ദ്രൻ നായർ, എസ്.ഐ മാരായ സുരേഷ്, പ്രദീപ്കുമാർ കെ.പി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.