കാറിൻ്റെ വിൻഡ്ഷീൽഡ് പൊട്ടിയാൽ എന്തു ചെയ്യണമെന്ന് അറിയാം

കാറിൻ്റെ വിൻഡ്ഷീൽഡ് പൊട്ടിയാൽ എന്തു ചെയ്യണമെന്ന് അറിയാം

July 4, 2024 0 By Editor

നിങ്ങൾ കാറിൽ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് എന്തെങ്കിലും വസ്തു തട്ടി നിങ്ങളുടെ കാറിൻ്റെ വിൻഡ്ഷീൽഡ് പൊട്ടുകയോ വിളളൽ വരികയോ ചെയ്താൽ എന്തു ചെയ്യണമെന്നാണ് നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്. ചെറിയ അറ്റകുറ്റപ്പണികൾ കൊണ്ടും പൊടികൈകൾ കൊണ്ടും പ്രശ്നം പരിഹരിക്കാൻ സാധിക്കും.

യാത്രയ്ക്കിടയിലാണ് സംഭവിക്കുന്നതെങ്കിൽ പെട്ടെന്ന് എന്തു ചെയ്യാൻ സാധിക്കുമെന്നാണ് നോക്കേണ്ടത്. ഒരു സൂപ്പർഗ്ലൂ കൊണ്ട് തൽക്കാലം നിങ്ങൾക്ക് നിങ്ങളുടെ ചില്ലിൻ്റെ വിളളൽ ചെറിയ രീതിയിൽ പരിഹരിക്കാൻ സാധിക്കും. എന്നാൽ ഇതൊരു ശാശ്വതപരിഹാരം മാത്രമാണ് കേട്ടോ. വിള്ളലിനുള്ളിൽ നിന്നും ചുറ്റുപാടിൽ നിന്നും അഴുക്കും അവശിഷ്ടങ്ങളും മാറ്റുക. ഗ്ലാസ് ക്ലീനറോ സോപ്പുപയോഗിച്ചോ നന്നായി കഴുകുക.

ഒരു ഡ്രോപ്പർ ഉപയോഗിച്ച്, വിള്ളലിൽ ചെറിയ അളവിൽ സൂപ്പർഗ്ലൂ പ്രയോഗിക്കണം. വിള്ളലിന് മുകളിൽ പശ ഒരേ രീതിയിൽ പരത്താൻ ഡ്രോപ്പറിന്റെ അഗ്രം ഉപയോഗിക്കുകയും ചെയ്യാം. അധികം വരുന്ന പശ ഒരു തുണി ഉപയോഗിച്ച് തുടച്ച് എടുക്കാം. ചെറിയ മർദ്ദം പ്രയോഗിച്ച് വിളളൽ ഉറപ്പിക്കാൻ ശ്രമിക്കുക.

സൂപ്പർഗ്ലൂ പോലെ, നിങ്ങൾ യാത്രയിലായിരിക്കുമ്പോൾ ഒരു വിൻഡ്‌ഷീൽഡ് ക്രാക്ക് പടരുന്നത് തടയുന്നതിനുള്ള താൽക്കാലിക പരിഹാരമായി ക്ലിയർ നെയിൽ പോളിഷ് തേച്ച് പിടിപ്പിക്കുന്നത് നല്ലതാണ്. ഒരു കാര്യം പ്രത്യേകം ഓർക്കേണം. സൂപ്പർഗ്ലൂ പോലെ, നെയിൽ പോളിഷ് പ്രയോഗിച്ചുകഴിഞ്ഞാൽ അത് നീക്കംചെയ്യുന്നത് അൽപ്പം ബുദ്ധിമുട്ടായിരിക്കും. മറ്റൊരു സാധ്യതകളും ഇല്ലെങ്കിൽ മാത്രമേ ഇത്തരം വിദ്യകൾ പരീക്ഷിക്കാവു.

Evening Kerala News | Latest Kerala News / Malayalam News / Kerala News Headlines / Kerala News Today in Malayalam