യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം, സഹോദരങ്ങള്‍ പിടിയില്‍

യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം, സഹോദരങ്ങള്‍ പിടിയില്‍

November 11, 2023 0 By Editor

കോട്ടയം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹോദരങ്ങള്‍ പോലീസ് പിടിയില്‍. കോട്ടയം ജില്ലയിലെ തൃക്കൊടിത്താനത്താണ് സംഭവം. നെടുംകുന്നം സ്വദേശിയായ യുവാവിനെയാണ് ഇരുവരും കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

മാടപ്പള്ളി പാലമറ്റം സ്വദേശികളായ ജിതിന്‍ ഇയാളുടെ സഹോദരന്‍ ജിഷ്ണു സി.എസ് എന്നിവരെയാണ് തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

ഒക്ടോബര്‍ 31ന് ആയിരുന്നു സംഭവം. ബൈക്കിലെത്തിയ ജിതിനും ജിഷ്ണുവും രാത്രി മാടപ്പള്ളി മാനില പള്ളിക്ക് സമീപത്തുവച്ച് നെടുംകുന്നം സ്വദേശിയെ വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് കേസ്.