കുടുംബശ്രീ അംഗങ്ങൾ 500 രൂപ നൽകണം; നവ കേരള സദസിനായി പണപ്പിരിവ്; അന്വേഷിക്കുമെന്ന് കലക്ടർ
കാസർക്കോട്: നവ കേരള സദസിനായി കാസർക്കോട് ദേലംപാടി പഞ്ചായത്തിൽ നിർബന്ധിത പണപ്പിരിവ്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ 500 രൂപ നിർബന്ധമായും നൽകണമെന്നായിരുന്നു നിർദ്ദേശം. പരിപാടിക്ക് എല്ലാ കുടുംബശ്രീ അംഗങ്ങളും നിർബന്ധമായും…

കാസർക്കോട്: നവ കേരള സദസിനായി കാസർക്കോട് ദേലംപാടി പഞ്ചായത്തിൽ നിർബന്ധിത പണപ്പിരിവ്. കുടുംബശ്രീ അയൽക്കൂട്ടങ്ങൾ 500 രൂപ നിർബന്ധമായും നൽകണമെന്നായിരുന്നു നിർദ്ദേശം.
പരിപാടിക്ക് എല്ലാ കുടുംബശ്രീ അംഗങ്ങളും നിർബന്ധമായും പങ്കെടുക്കണം. ഇതിനായി ഏർപ്പാടാക്കിയ ബസിന്റെ ചെലവിലേക്കാണ് ഓരോ കുടുംബശ്രീ അയൽക്കൂട്ടവും 500 രൂപ നൽകണമെന്നു നിർദ്ദേശിച്ചത്.
സിഡിഎസ് അധ്യക്ഷ സുമ വാട്സ്ആപ്പിലൂടെയാണ് അംഗങ്ങൾക്ക് നിർദ്ദേശം നൽകിയത്. വായ്പ നൽകിയ വകയിൽ ലഭിച്ച പലിശയിൽ നിന്നു ഈ തുക എടുക്കണമെന്നും സന്ദേശത്തിൽ പറയുന്നു. വിഷയത്തിൽ അന്വേഷണം നടത്തുമെന്നു കലക്ടർ കെ ഇമ്പശേഖർ പറഞ്ഞു. നിർബന്ധിത പണപ്പിരിവ് നടത്തരുതെന്നു നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നുവെന്നും കലക്ടർ വ്യക്തമാക്കി.