
കച്ചവടം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ‘ചൂടു പാൽ പ്രയോഗം’; ഉദ്യോഗസ്ഥയ്ക്ക് പൊള്ളലേറ്റു
November 19, 2023ആലപ്പുഴ: ചെങ്ങന്നൂരിൽ വെള്ളാവൂര്‍ ജങ്ഷന്‍ റോഡില്‍ നടപ്പാത കയ്യേറിയുള്ള കച്ചവടം ഒഴിപ്പിക്കുന്നതിനിടെ സംഘര്‍ഷം. സംർഷത്തിനിടെ കച്ചവടക്കാരി ഉദ്യോഗസ്ഥർക്ക് നേരെ ചൂട് പാൽ ഒഴിച്ചു. ചൂട് പാൽ വീണ് ഉദ്യോഗസ്ഥയ്ക്ക് പൊള്ളലേറ്റു.
ഇവരെ ചെങ്ങന്നൂരിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ ഒഴിപ്പിക്കൽ തടയാനെത്തിയ സിപിഎം പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. നഗരസഭ ക്ലീൻ സിറ്റി മാനേജർ ഇൻചാർജ് സി നിഷയുടെ നേതൃത്വത്തിലാണ് കച്ചവടം ഒഴിപ്പിക്കാനെത്തിയത്. ഉദ്യോഗസ്ഥരും കൗൺസിലർമാരുമായി കച്ചവടക്കാർ തർക്കത്തിലായി. തുടർന്ന് കച്ചവടം നടത്തിയിരുന്ന ചെങ്ങന്നൂർ സ്വദേശിനിയായ രാഖി ഉദ്യോഗസ്ഥർക്ക് നേരെ ചൂട് പാൽ ഒഴിക്കുകയായിരുന്നു. തിളച്ച എണ്ണ ഒഴിക്കാൻ ശ്രമിച്ചെങ്കിലും ജീവനക്കാരും പൊലീസും ഇടപ്പെട്ട് ശ്രമം തടഞ്ഞു.