ഒരിടവേളക്ക് ശേഷം ഉയര്‍ന്ന്  കോവിഡ് കേസുകള്‍, ജാഗ്രത പുലര്‍ത്തണമെന്ന് ഐഎംഎ

ഒരിടവേളക്ക് ശേഷംകോവിഡ് കേസുകള്‍ കൂടുന്നു; സംസ്ഥാനത്ത് ആക്ടീവ് കേസുകളിൽ വൻ വർധന; ജാഗ്രത വേണമെന്ന് ഐഎംഎ

December 7, 2023 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചുവരുന്നതായി ഐഎംഎ. 104 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ആക്ടീവ് കേസുകളുടെ എണ്ണം 430 ആയി.

പ്രായമായവരിലും മറ്റ് അസുഖങ്ങളുള്ളവരിലുമാണ് കോവിഡ് കേസുകള്‍ കൂടുതലായി ഉണ്ടാവുന്നത്. രാജ്യത്ത് നിലവില്‍ 587 കോവിഡ് കേസുകളാണുള്ളത്. ഒരു മരണവും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇപ്പോള്‍ ശ്വാസതടസം ഉള്‍പ്പെടെ ലക്ഷണങ്ങള്‍ ഉള്ളതും കിടത്തി ചികിത്സ വേണ്ടതുമായ ബി കാറ്റഗറി രോഗികളുടെ എണ്ണമാണ് വര്‍ധിച്ചുവരുന്നതെന്ന് ഐഎംഎ കൊച്ചിയില്‍ നടത്തിയ യോഗം വിലയിരുത്തി.

നിലവില്‍ ആര്‍ടിപിസി ആര്‍ പരിശോധനകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഐഎംഎ നിര്‍ദേശിച്ചു.