ഡോക്ടർ ഷഹനയുടെ മരണം; റുവൈസിന് തിരിച്ചടി, കുറ്റങ്ങൾ ഗുരുതര സ്വഭാവമുള്ളതെന്ന് കോടതി, ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ഡോ. ഷഹനയുടെ മരണത്തിൽ അറസ്റ്റിലായ ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.…

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പിജി വിദ്യാർത്ഥിനി ഡോ. ഷഹനയുടെ മരണത്തിൽ അറസ്റ്റിലായ ഡോ. റുവൈസിന്റെ ജാമ്യാപേക്ഷ തള്ളി. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുകയാണ് റുവൈസ്.

റുവൈസിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ ഗുരുതര സ്വഭാവമുള്ളതാണെന്നും സെഷൻസ് കോടതിയാണ് വിചാരണ നടത്തേണ്ടതെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണം പ്രാഥമിക ഘട്ടത്തിലായതിനാലും അന്വേഷണ ഉദ്യോഗസ്ഥൻ കുറ്റാരോപിതന്റെ കസ്റ്റഡി തേടുന്നതിനാലും ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

റുവൈസിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. 150 പവൻ സ്വർണവും ബിഎംഡബ്ല്യു കാറും വസ്തുവും പണവുമാണ് ഷഹനയുമായി പ്രണയത്തിലായിരുന്ന റുവൈസിന്റെ കുടുംബം സ്ത്രീധനമായി ആവശ്യപ്പെട്ടത്. ഇത്രയും നൽകാനില്ലെന്നും 50 ലക്ഷം രൂപയും 50 പവൻ സ്വർണവും കാറും നൽകാമെന്നും ഷഹനയുടെ കുടുംബം അറിയിച്ചെങ്കിലും റുവൈസിന്റെ വീട്ടുകാർ വഴങ്ങിയില്ല. കുടുംബത്തിന്റെ തീരുമാനത്തെ എതിർക്കാൻ സാധിക്കില്ലെന്ന് റുവൈസും വ്യക്തമാക്കിയതോടെ മനംനൊന്ത് ഷഹന ജീവനൊടുക്കുകയായിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story