
ദക്ഷിണാഫ്രിക്കയെ 8 വിക്കറ്റിന് തകര്‍ത്ത് ടീം ഇന്ത്യ; സായിക്കും ശ്രേയസിനും അര്‍ധസെഞ്ചറി
December 17, 2023ക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 117 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 16.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഓപ്പണര്‍ ഋതുരാജ് ഗെയ്ക് വാദിന്റെ (5) വിക്കറ്റ് തുടക്കത്തിലേ നഷ്ടമായെങ്കിലും സായി സുദര്‍ശന്റെയും (55) ശ്രേയസ് അയ്യരുടേയും (52) അര്‍ധ സെഞ്ചറിക്കരുത്തില്‍ ഇന്ത്യ അനായാസം ജയിച്ചു.
അരങ്ങേറ്റമല്‍സരത്തില്‍ 41 പന്തിലാണ് സായ് സുദര്‍ശന്റെ അര്‍ധസെഞ്ചറി. സായ് –ശ്രേയസ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത് ജയത്തിന് ആറുറണ്‍സ് അകലെയാണ്. 55 റണ്‍സുമായി സായ് പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്കായി വിയാൻ മുൾഡറും ഫെലൂക്‌വായോയും ഒരോ വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഇന്ത്യ പരമ്പരയില്‍ 1–0 ന് മുന്നിലെത്തി.